NRI കൗൺസിൽ ഓഫ് ഇന്ത്യയുടെ ഘടകമായ കണ്ണൂർ ഫോറിൻ റിട്ടേണീസ് വെൽഫയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ കൂട്ടായ്മ

0

NRI കൗൺസിൽ ഓഫ് ഇന്ത്യയുടെ ഘടകമായ കണ്ണൂർ ഫോറിൻ റിട്ടേണീസ്
വെൽഫയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണം പ്രമാണിച്ചു സൗഹൃദ കൂട്ടായ്മയും ഓണ സദ്യയും സംഘടിപ്പിച്ചു. വയനാട് ദുരന്തത്തെ തുടർന്നു മാറ്റി വച്ച ആഘോഷം ഹൃസ്വ ചടങ്ങുകളോടെ നടത്തി.

കണ്ണൂർ
ചതുരക്കിണർ വാരത്ത് പ്രവർത്തിക്കുന്ന സൊസൈറ്റി ബിൽഡിംഗിൽ സെപ്റ്റംബർ 20 വെള്ളിയാഴ്ച നടന്ന കൂട്ടായ്മ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ എസ്. അഹമ്മദ് ഉത്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലിജി സ്വാഗതമാശംസിച്ചു.
സൊസൈറ്റി ഡയറക്ക്റ്ററന്മാരായ T നാരയണൻ , ലക്ഷ്മണൻ, അയൂബ് , രാമകൃഷ്ണൻ, എ.എൻ. ഗോപിനാഥ്,
പി.കെ. ബാലകൃഷ്ണൻ ,പി. വിജയൻ, കെ. പി. സരോജനി , പി.പി. വിജയകുമാർ എന്നിവർ ആശംസകൾ നേർന്നു. ഷിജില വിജയൻ നന്ദി പ്രകാശിപ്പിച്ചു

You might also like

Leave A Reply

Your email address will not be published.