തിരുവനന്തപുരം : ആരോമൽ
എ. ആർ ആലപിച്ച ഭക്തിഗാന വീഡിയോ ആൽബമാണ് ‘ദേവി നാദാംബികേ’. ഒക്ടോബർ 13 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവൻ തിരുമുറ്റത്ത് അജയ് വെള്ളരിപ്പണയും സംഘവും അവതരിപ്പിക്കുന്ന
വയലാർ, ദേവരാജൻ, ബാബുരാജ് സ്മൃതി ഗാനസന്ധ്യയിൽ വച്ച് ആൽബത്തിന്റെ പ്രകാശനം നടക്കും. മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ
ഡോ. വാഴമുട്ടം ചന്ദ്രബാബു ദേശീയ ബാലതരംഗം കോ-ഓർഡിനേറ്ററും
പ്രേംനസീർ സുഹൃത് സമിതി
വർക്കിംഗ് പ്രസിഡന്റുമായ എം. എച്ച് സുലൈമാന് സിഡി നൽകി പ്രകാശനം ചെയ്യും.
ആറ്റുകാൽ ദേവിയെക്കുറിച്ചുള്ള ആൽബം അജയ് വെള്ളരിപ്പണയാണ് രചിച്ചത്.
അബ്സല്യൂട്ട് ബിൽഡേഴ്‌സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എം. മഹേഷ് ആണ് നിർമാണം. സംഗീത സംവിധാനം : പി.എസ് ജ്യോതിഷ്കുമാർ. ഓർക്കസ്ട്രേഷൻ : സുനിൽ വേങ്ങോട്. വാർത്താ പ്രചാരണം : റഹിം പനവൂർ.
തിരുവനന്തപുരം മണക്കാട്
കുത്തുകല്ലിൻമൂട്
ജവഹർ വിദ്യാഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആരോമൽ.
റഹിം പനവൂർ
ഫോൺ : 9946584007