തിരുവനന്തപുരം : നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കലാനിധി ട്രസ്റ്റ് എല്ലാവര്‍ഷവും നടത്തി വരാറുള്ള സാരസ്വത മഹോത്സവം ശ്രീപത്മനാഭക്ഷേത്ര സന്നിധിയിലെ തുലാഭാര മണ്ഡപത്തില്‍ വച്ച് നടത്തുമെന്ന് കലാനിധി ചെയര്‍പേഴ്സണ്‍ ഗീതാരാജേന്ദ്രന്‍ കലാനിധി അറിയിച്ചു.പ്രശസ്തരായ സംഗീതജ്ഞരും നര്‍ത്തകരും ഒന്നിക്കുന്ന സാരസ്വത സംഗീത നൃത്തശില്പമാണ് ഈ വര്‍ഷത്തെ പ്രത്യേകത.
2024 ഒക്ടോബര്‍ 3 വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് ആരംഭിക്കുന്ന സാംസ്കാരിക കലാസന്ധ്യയ്ക്ക് ശ്രീപത്മനാഭക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ് ബി.,ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി ചെയര്‍മാന്‍ മുക്കംപാലമൂട് രാധാകൃഷ്ണന്‍, സിനിമാ നിര്‍മ്മാതാവും കലാനിധി മുഖ്യരക്ഷാധികാരിയുമായ കിരീടം ഉണ്ണി, പ്രശസ്ത പിന്നണി ഗായകരായ മണക്കാട് ഗോപന്‍, ലജീഷ് അത്തിലാട്ട്, രാധിക. എസ്. നായര്‍, ഡോ. ശ്രദ്ധാപാര്‍വ്വതി എന്നിവര്‍ ഒത്തുചേരും.
കലാനിധി ചെയര്‍പേഴ്സണും മാനേജിംഗ് ട്രസ്റ്റിയുമായ ഗീതാരാജേന്ദ്രന്‍ അധ്യക്ഷയാകുന്ന സാംസ്കാരിക സദസില്‍ സിനിമാ പിന്നണി ഗായകരും മിനിസ്ക്രീന്‍ താരങ്ങളും കലാനിധി പ്രതിഭകളും ചേര്‍ന്നു നയിക്കുന്ന കലാനിധി സാരസ്വതം 2024 അരങ്ങേറും.
സ്നേഹാദരങ്ങളോടെ,
ഗീതാ രാജേന്ദ്രന്‍ കലാനിധി
ഫോണ്‍ : 7034491493