കലാനിധി സാരസ്വത സാംസ്കാരികോത്സവം സമാപിച്ചു

0

തിരു : പഞ്ചമി വരാഹി ദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനു ബന്ധിച്ച് കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്ട്സ് ആന്‍റ് ഹെറിറ്റേജ് സ്റ്റേറ്റ് സംഘടിപ്പിച്ച കലാനിധി സാരസ്വത മഹോത്സവത്തിന് തിരശീല വീണു.
കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഗീതാരാജേന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ സാംസ്കാരിക സദസില്‍ പ്രൊഫ.പി. ആര്‍. കുമാരകേരളവര്‍മ്മ ഭദ്രദീപം തെളിയിച്ച് സംഗീത വിരുന്ന് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീതജ്ഞരായ പിന്നണി ഗായകന്‍ മണക്കാട് ഗോപന്‍, അനില്‍ ഭാസ്കര്‍, കാസര്‍കോഡ് അനില്‍ ബാലകൃഷ്ണന്‍, രാധിക എസ്. നായര്‍, കവി പ്രദീപ് തൃപ്പരപ്പ്, വിജയലക്ഷ്മി എന്നിവര്‍ ഒത്തു ചേര്‍ന്ന സാംസ്കാരിക സന്ധ്യയില്‍ കലാനിധി സാരസ്വത പുരസ്കാരം കുമാരി കണ്‍മണിയ്ക്കും കലാനിധി ഹൈന്ദവ രത്ന പുരസ്കാരം ബ്രഹ്മശ്രീ വിഷ്ണു പോറ്റിയ്ക്കും കലാനിധി നവസാ മൂഹികമാധ്യമ പ്രതിഭപുരസ്‌കാരം ബേബി ശ്രേഷ്ഠ മഹേഷിനും പ്രൊഫ. കുമാരകേരളവര്‍മ്മയും ജനം ടിവി ഉദയ്സമുദ്ര മാനേജിംഗ് ഡയറക്ടര്‍ ചെങ്കല്‍ രാജശേഖരന്‍നായരും ചേര്‍ന്ന് നല്‍കിആദരിച്ചു
അമ്മേ അഭയം വീഡിയോ സിഡി ലോഗോ പ്രകാശനം ക്ഷേത്രസംരക്ഷണസമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ. ശശിധരന് കൈമാറി നിര്‍വ്വഹിച്ചു. പഞ്ചമി ക്ഷേത്രസമിതി സെക്രട്ടറി കെ. ശശിധരന്‍ ആമുഖ പ്രഭാഷണം നടത്തി. പ്രഡിഡന്‍റ് കെ. സുരേന്ദ്രന്‍ വി. ബാബു, ആര്‍. രാജീവ്, ആര്‍. മുകുന്ദന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഗായിക കാണ്മണി യുടെയും ബേബി ശ്രേഷ്ഠ മഹേഷിന്‍റെയും ഗാനത്തോടെ അമ്മേ അഭയം വീഡിയോ സിഡി ആല്‍ബത്തിലെ ഗാനങ്ങളുടെ നൃത്താവിക്ഷക്കാരവും വേദിയില്‍ അരങ്ങേറി.സംഗീത സംവിധായകരും ഗായകരും മിനി സ്ക്രീന്‍ താരങ്ങളും കലാനിധി പ്രതിഭകളും ചേര്‍ന്ന് കലാനിധി സാരസ്വത മഹോത്സവം നൃത്ത സംഗീത ശില്പം വേദിയില്‍ അരങ്ങേറി.
സ്നേഹാദരങ്ങളോടെ,


ഗീതാ രാജേന്ദ്രന്‍ കലാനിധി
ഫോണ്‍ : 7034491493

You might also like

Leave A Reply

Your email address will not be published.