കൊച്ചുവേളി (തിരു നോർത്ത് ) റെയിൽവേ സ്റ്റേഷന് നഗരവുമായി ബന്ധിപ്പിച്ചു കൊണ്ട് സർകുലർ ബസ് സർവീസുകൾ ആരംഭിക്കണമെന്നും റെയിൽവെ
വളരെയധികം യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചുവേളി (തിരു: നോർത്ത് ) റെയിൽവേ സ്റ്റേഷന് നഗരവുമായി ബന്ധിപ്പിച്ചു കൊണ്ട് സർകുലർ ബസ് സർവീസുകൾ ആരംഭിക്കണമെന്നും റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചും അല്ലാതെയുമുള്ള ഓട്ടോ റിക്ഷകൾ അന്യായമായ രീതിയിൽ ചാർജ് ഈടാക്കുന്ന വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള FoR ൻ്റെ നിവേദനം ബഹു: ഗതാഗത മന്ത്രി ശ്രീ KB ഗണേഷ് കുമാർ അവർകൾക്ക് അദ്ദേഹത്തിൻ്റെ ഓഫീസിലെത്തി നൽകുകയുണ്ടായി.
സ്ഥിരം യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ദുരിതം ബഹു: മന്ത്രി മുമ്പാകെ അവതരിപ്പിക്കാൻ സാധിച്ചു. FoR വൈസ് പ്രസിഡന്റ് ശ്രീ ഗിരീഷ് ജി കെ, ശ്രീമതി ഗായത്രി,ജെസ്സി, രഞ്ജിനി, എന്നിവരാണ് സംഘടനയെ പ്രതിനിധീകരിച്ച് ബഹു: മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നമ്മളുന്നയിച്ച ആവശ്യങ്ങളോട് വളരെ അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നു മാത്രമല്ല സർകുലർ സർവീസിൻ്റെ കാര്യത്തിൽ അടിയന്തിര നടപടികളുണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ലിയോൺസ്. ജെ
സെക്രട്ടറി
FoR
8281217465