ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക്സൗജന്യ യൂണിഫോം വിതരണം

0

വിഴിഞ്ഞം: ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിശേഷ ദിവസങ്ങളിലും ഒഴിവു ദിനങ്ങളിലും ധരിക്കുന്നതിനായുളള യൂണിഫോം, ജിദ്ദ കേന്ദ്രമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം പ്രവാസി അസോസിയേഷൻ [TPA] യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. യൂണിഫോം വിതരണോദ്ഘാടനം കോവളം നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: എം. വിൻസെന്റ് നിർവഹിച്ചു. ഹാർബർ വാർഡ് കൗൺസിലർ എം. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു .ചടങ്ങിൽ സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞം മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന പാഴ് വസ്തുക്കൾ കൊണ്ടുളള ഉൽപന്ന നിർമ്മാണ മത്സരങ്ങളുടെ സമ്മാനവിതരണവും അവാർഡ് ദാനവും എം.എൽ.എ നിർവഹിച്ചു. പരിപാടിയിൽ മത്സ്യ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ:ബി.സന്തോഷ്, പ്രിൻസിപ്പൾ സയിന്റിസ്റ്റ് ഡോ.കൃഷ്ണ സുകുമാരൻ,പ്രിൻസിപ്പാൾ ഡോ: ആശ,സയിന്റിസ്റ്റുകളായ ഡോ:സൂര്യ,ഡോ: രതി ഭുവനേഷ്വരി, പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ അൻഷാദ് ആറ്റിങ്ങൽ,
മനോജ് കുമാർ പ്ലാമൂട്,സജീബ് വർക്കല,സീന അൻഷദ്, ഹാർബർ സ്കൂൾ ഹെഡ്മാസ്റ്റർ ബൈജു. എച്ച്. ഡി., എസ്. എം. സി. ചെയർമാൻ താജുദ്ദീൻ റഹ്മാനി,പി.ടി.എ. പ്രസിരണ്ട് അൻവർ ഷാൻ, അധ്യാപകൻ സെക്കരിയ്യ. പി. തുടങ്ങിയവർ സംസാരിച്ചു.

You might also like

Leave A Reply

Your email address will not be published.