ഗവൺമെൻറ് പ്രസ്സ് എംപ്ലോയി സഹകരണ സംഘം ക്രമക്കേട് അന്വേഷിക്കണം – ഐഎൻടിയുസി OR (ഗവ:പ്രസ്സ് ജീവനക്കാർ പ്രക്ഷോഭത്തിലേയ്ക്ക് – ഐ എൻടിയുസി)
കേരളത്തിലെ ഗവൺമെൻറ് പ്രസ്സ് ജീവനക്കാരുടെ സഹകരണ സംഘമായ ഗവൺമെൻ്റ് പ്രസ്സ് എംപ്ലോയീസ് സഹകരണ സംഘത്തിലെ നിക്ഷേപത്തിന് പലിശ നിരക്ക് ഉയർത്താതെ വായ്പകള്‍ക്ക് മാത്രം
ഒരു ശതമാനം പലിശ വർധിപ്പിച്ച ഭരണസമിതിയുടെ ക്രമരഹിതമായ നടപടിക്കെതിരെ ഗവൺമെൻറ് പ്രസ്സിലെ തൊഴിലാളികളായ സഹകാരികൾ പ്രതിഷേധിച്ചു.
2015 മുതൽ സി ഐ ടി യു നേതൃത്വത്തിൽ ഭരണം നടത്തുന്ന ഗവൺമെൻറ് പ്രസ്സ് ജീവനക്കാരുടെ സഹകരണ സംഘത്തിൽ പലതരത്തിലുള്ള ക്രമക്കേടകളും നടന്നുവരുന്നതായി ആരോപണമുണ്ട്.
വർഷങ്ങളായി സഹകരികൾക്ക് ഡിവിഡന്റ് നൽകുന്നില്ല.
മുൻകാലങ്ങളിൽ ഉത്സവവേളകളിൽ അംഗങ്ങൾക്ക് നൽകിയിരുന്ന പാരിതോഷികങ്ങളും നിർത്തലാക്കി.
സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഒരു ശതമാനം പലിശ വായ്പകൾക്കായി വർദ്ധിപ്പിച്ചതെന്നും ജീവനക്കാർ ആരോപിക്കുന്നു. വർദ്ധിപ്പിച്ച പലിശ നിക്ഷേപങ്ങൾക്ക് നൽകിയിട്ടുമില്ല.
വിരമിച്ച ജീവനക്കാരുടേതുൾപ്പെടെ കോടികളുടെ നിക്ഷേപമുള്ള സംഘത്തിൽ വായ്പക്കുമാത്രം പലിശ ഏർപ്പെടുത്തിയ ക്രമരഹിതമായ നടപടിപിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭ സമരം ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റും ഗവൺമെൻറ് പ്രസ്സ് ജീവനക്കാരുടെ സംഘടനയായ ഗവൺമെൻറ് പ്രസ്സ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡൻ്റുമായ
വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
യൂണിയൻ വൈസ് പ്രസിഡൻ്റ് എസ്സ്.സിന്ധു അദ്ധ്യക്ഷത വഹിച്ചു.
വഞ്ചിയൂർ രാധാകൃഷ്ണൻ,
യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ കരമന അനിൽകുമാർ , അജിത് ലാൽ ,
അനീഷ് കൃഷ്ണ , സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വൈ. സന്തോഷ്, ഷാജി പോൾ, യൂണിറ്റ് സെക്രട്ടറിമാരായ റ്റി. ജോയി, എ .എൻ . സജീദ്, സത്യരാജ് എന്നിവർ പ്രസംഗിച്ചു.