നവരാത്രി ഉത്സവത്തോടനുബന്ധിച്ചു ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ ബി.കലാനിധി സാരസ്വത മഹോത്സവത്തിന്‍റെ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു
നവരാത്രി ഉത്സവത്തോടനുബന്ധിച്ചു ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഗീതാ രാജേന്ദ്രന്‍റെ അധ്യക്ഷതയില്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മഹേഷ്. ബി.കലാനിധി സാരസ്വത മഹോത്സവത്തിന്‍റെ തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
സാരസ്വത സപ്ത സ്വരങ്ങളുടെ 7 ദീപ നാളങ്ങള്‍ കലാനിധി മുഖ്യ രക്ഷാധികാരിയും സിനിമ നിര്‍മ്മാതാവുമായ കിരീടം ഉണ്ണി, സംഗീത സംവിധായകരും ഗായകരുമായ മണക്കാട് ഗോപന്‍, ലജീഷ് അത്തിലാട്ട്, കാസര്‍കോഡ് അനില്‍ബാലകൃഷ്ണന്‍, രാധിക. ട. നായര്‍, ഉൃ. ശ്രദ്ധ പാര്‍വ്വതി എന്നിവര്‍ ചേര്‍ന്ന് തെളിയിച്ചു.
മണക്കാട് ഗോപന്‍റെ ശ്രീ പദ്മനാഭ സ്വാമിയുടെ കീര്‍ത്തനാലാപനത്തോടെ സിനിമ പിന്നണിഗായകരും മിനിസ്ക്രീന്‍ താരങ്ങളും കലാനിധി പ്രതിഭകളും അവതരിപ്പിച്ച കലാനിധി സാരസ്വാത മഹോത്സവം 2024നൃത്ത സംഗീത ശില്പം തിരു സന്നിധിയില്‍ അരങ്ങേറി. ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് മുക്കംപാലമൂട് രാധാകൃഷ്ണന്‍, കലാനിധി അംഗങ്ങളായ സന്തോഷ് രാജശേഖരന്‍, ഉൃ. ഇന്ദു ലേഖ, രമേശ് ബിജു ചാക്ക, മഹേഷ്, ആശ സന്തോഷ്, ആശ എന്നിവരും പങ്കെടുത്തു.
സ്നേഹാദരങ്ങളോടെ,
ഗീതാ രാജേന്ദ്രന്‍ കലാനിധി
ഫോണ്‍ : 7034491493