മണ്ണാറശാല നാഗരാജക്ഷേത്ര ഐതീഹ്യവും ചരിത്രവും സമന്വയിപ്പിച്ച് കലാനിധി അവതരിപ്പിക്കുന്ന നാഗധ്വനി സംഗീത ആൽബം ഈ മാസം (2024 ഒക്ടോബർ 25 വെള്ളി) 25-ാം തീയതി വൈകുന്നേരം 6 മണിക്ക് ക്ഷേത്ര തിരുസന്നിധിയിൽ വച്ച് മുഖ്യ പുരോഹിത അമ്മ ദിവ്യശ്രീ സാവിത്രി അന്തർജനത്തിന് സമർപ്പിക്കുന്നു.
കലാനിധി സ്ഥാപകനും കവിയും എഴുത്തുകാരനുമായ പ്രൊഫ. വി. ചന്ദ്രശേഖരപിള്ളയുടെ സുമാ ഞ്ജലി എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തിട്ടുള്ള അമ്മ അമ്പലത്തിലേക്ക് എന്ന വന്ദന ശ്ലോകമാണ് ദൃശ്യ രൂപത്തിൽ പ്രകാശിതമാകുന്നത്. നടൻ എം.ആർ. ഗോപകുമാർ പോസ്റ്റർ പുറത്തിറക്കും. ക്ഷേത്ര സംരക്ഷ ണസമിതി ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണനും കലാനിധി ചെയർപേഴ്സൺ ഗീതാരാജേ ന്ദ്രനും ചേർന്ന് അമ്മ ദിവ്യശ്രീ സാവിത്രി അന്തർജനം (അമ്മയ്ക്ക്) സമർപ്പിക്കും. മുട്ട എൻ. രവീന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ആൽബത്തിൽ പ്രൊഫ. എൻ. ലതികയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഛായ ഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രവീൺ ഏണിക്കര, കിഷോർ, എഡിറ്റിംഗ് അരവിന്ദ്, മണക്കാട് ഗോപൻ, അനിൽ ഭാസ്ക്കർ, ലജീഷ് അത്തിലട്ട്, കുമാരി അപർണ്ണ, രാജാംബിക, പ്രദീപ് തൃപ്പരപ്പ്, സുനിൽ പ്ലാമൂട്, പ്രൊഫ. കെ.ജെ. രമാഭായി തുടങ്ങിയ സംഗീതജ്ഞരും ഗാനരചയിതാക്കളും ഒരുമിക്കുന്ന ദൃശ്യ – സംഗീത വിരുന്നാണ് നാഗധ്വനി. എം. സംഗീത്കുമാർ (വൈസ് പ്രസിഡന്റ്, നായർ സർവ്വീസ് സൊസൈറ്റി) മഹനീയ സാന്നിദ്ധ്യം വേദിയിൽ ഉണ്ടായിരിക്കും.
നാഗധ്വനി വീഡിയോ സിഡി പ്രകാശനകർമ്മപരിപാടിയിലും നാഗധ്വനി പുരസ്കാര സമർപ്പണ പ്രോഗ്രാമിൽ പ്രത /ദൃശ്യ /ശ്രവ്യ, /ഓൺ ലൈൻ മാധ്യമ സുഹൃത്തുക്കൾ പങ്കെടുക്കുവാനും അങ്ങയുടെ അധികാര പരിധിയിൽ ഉള്ള മാധ്യമത്തിൽ നിന്നും ഒരു പ്രതിനിധിയെ അയക്കുവാനും അർഹിക്കുന്ന വാർത്താ പ്രാധാന്യം നൽകി വിജയിപ്പിക്കുവാനും അപേക്ഷിക്കുന്നു. പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
(1)കിരീടം ഉണ്ണി (സിനിമ നിർമ്മാതാവ്, മുഖ്യ രക്ഷധികാരി, കലാനിധി), (2)എം. ആർ. ഗോപകുമാർ (നടൻ) (3)ഗീതാരാജേന്ദ്രൻ, കലാനിധി (ചേർപേഴ്സൺ & മാനേജിങ് ട്രസ്റ്റി ) (4) പ്രൊഫ. (അഡ്വ) കെ. ജെ. രമാഭായി ഗാനരചയിതാവ്, മുൻ ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ, രക്ഷാധികാരി കലാനിധി) (5) മുക്കംപാലമൂട് രാധാകൃഷ്ണൻ (ക്ഷേത്ര സംരക്ഷണ സമിതി, പ്രസിഡന്റ്,) (6) പ്രദീപ് തൃപ്പരപ്പ് (കവി, ഗാനരചയിതാവ്)