മണ്ണാറശാല ശ്രീ നാഗരാജാ ക്ഷേത്രത്തിലെ ആയില്യം മഹോൽസവത്തോടനുബന്ധിച്ച് കലാനിധി ക്രീയേഷൻസ് തയ്യാറാക്കിയ
നാഗധ്വനി ഐതിഹ്യ – ചരിത്ര സംഗീത വീഡിയോ സമർപ്പണ കർമ്മം
മണ്ണാറശാല ക്ഷേത്ര തിരു സന്നിധിയിൽ നടന്നു.
വീഡിയോ ആൽബത്തിന്റെ പോസ്റ്റർ നടൻ എം.ആർ ഗോപകുമാർ പ്രകാശിപ്പിച്ചു. കലാനിധി സ്ഥാപകനും എഴുത്തുകാരനും മണ്ണാറശാല കുടുംബാംഗവുമായ പ്രൊഫ. മൂഴിക്കുളം വിചന്ദ്രശേഖരപിള്ള രചിച്ച ‘അമ്മ അമ്പലത്തിലേക്ക് ‘എന്ന വന്ദനാ ശ്ലോക (സുമാഞ്‌ജലി ഗ്രന്ഥത്തിൽ നിന്നും എടുത്തത് )മാണ് ആമുഖ ചിത്ര ഗീതം.
പ്രശസ്ത സംഗീത സംവിധായകനും വയലിനിസ്റ്റു മായ മുട്ടറ ബി.എൻ രവീന്ദ്രൻ സംഗീതവും സംഗീത സംവിധാ യികയും ഗായികയുമായ പ്രൊഫ. എൻ. ലതികആലാപനവും നിർവഹിച്ച ഈ വീഡിയോ സ്വാതിതിരുനാൾ സംഗീത കോളേജ് മുൻപ്രിൻസിപ്പലും കലാനിധി രക്ഷാധികാരിയുമായ
പ്രൊഫ.പി.ആർ കുമാര കേരള വർമ്മ റിലീസ് ചെയ്തു.ചടങ്ങിൽ കലാനിധി ട്രസ്റ്റ് ചെയർ പേഴ്സൺ ഗീത രാജേന്ദ്രൻ കലാനിധി അധ്യക്ഷയായി.
ശ്രീ നാഗാരാജാ ക്ഷേത്ര ട്രസ്റ്റ് ഭരണ സമിതി അംഗമായ ബഹ്മശ്രീ വാസു നമ്പൂതിരി, പ്രൊഫ കെ. ജെ. രമാ ഭായ്, (കവയത്രിയും, ഗാനരചയിതാവും മുൻ ഗവണ്മെന്റ് കോളേജ്പ്രിൻസിപ്പളും) സംഗീത സംവിധായകരും ഗായകരുമായ മണക്കാട് ഗോപൻ, ഡോ.ശ്രദ്ധ പാർവ്വതി, ലജീഷ് അത്തിലട്ട്,മഹേഷ് ശിവാനന്ദൻ, (ഫിലിം ക്യാമറമാൻ )എന്നിവർ പങ്കെടുത്തു.കവി പ്രദീപ് തൃപ്പരപ്പ്, പ്രൊഫ.(അഡ്വ )രമാഭായി സുനിൽപ്ലാമൂട്,
രാജാംബിക, മണക്കാട് ഗോപൻ ലജീഷ് അത്തിലട്ട്, രാധിക. എസ് നായർ, ഡോ. ശ്രദ്ധാ പാർവ്വതി അനിൽ ഭാസ്കർ
അപർണ്ണ നമ്പൂതിരി എന്നീ പ്രഗൽഭർ ഒരുമിക്കുന്ന സംഗീതാ ർച്ചനയാണ്
കലാനിധി നാഗധ്വനി സംഗീത വീഡിയോആൽബം.
You might also like