പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രവർത്തക കൺവെൻഷൻ എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ മന്ത്രി ജി.ആർ. അനിൽ ഉത്ഘാടനം ചെയ്യുന്നു

0

കൊച്ചി: മടങ്ങിയെത്തിയവർ ഉൾപ്പെടെയുള്ള പ്രവാസികളുടെ ജീവിത ഭദ്രത ഉറപ്പു വരുത്തുമെന്നും സർക്കാർ നടപ്പിലാക്കിയ പദ്ധതികൾ ഗുണകരവും ഏറെ പ്രയോജനകരവുമാണെന്നു മന്ത്രി ജി.ആർ. അനിൽ പ്രസ്താവിച്ചു. നമ്മുടെ സംസ്ഥാനത്തിൻ്റെ അടിസ്ഥാനപരമായ എല്ലാ വികസനങ്ങൾക്കും പ്രവാസികളുടെ പങ്ക്
വിലപ്പെട്ടതാണെന്നും മന്ത്രി തുടർന്നു പ്രസ്താവിച്ചു.
ഇക്കഴിഞ്ഞ ദിവസം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടന്ന പ്രവാസി പെൻഷൻ ഹോൾഡേഴ്സ് അസ്സോസിയേഷൻ സംസ്ഥാന ജനറൽ ബോഡി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ നാട്ടിലെ തിരിച്ചു വരവും തുടർന്നുള്ള പുനരധിവാസ പദ്ധതികളും കേരളത്തിൽ പുതിയ ആശയത്തിൻ്റെ ചരിത്രമാണ്. പ്രവാസികൾക്ക് പെൻഷൻ നൽകുന്ന
ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. സർക്കാർ ഇക്കാര്യങ്ങളിൽ ബദ്ധശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്നും
മന്ത്രി വെളിപ്പെടുത്തി. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് പ്രവാസി ബന്ധു ഡോ : എസ്.
അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
സംഘടിക്കുമ്പോൾ അജയ്യമായ ശക്തി നേടേണ്ടതുണ്ടെന്നും നേതൃത്വത്തെ ‘iവിശ്വസിച്ചു മുന്നോട്ടു പോയാൽ മാത്രമേ ലക്ഷ്യസ്ഥാനത്തെത്താൻ കഴിയുകയുള്ളുവെന്നു സംഘടനയുടെ വെബ് സൈറ്റ് യായ
pphakerala.com പ്രകാശനം ചെയ്ത സംസ്ഥാന പൊലീസ്
കംപ്ലയിൻ്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ്
വി. കെ. മോഹൻ അഭിപ്രായപ്പെട്ടു.
പ്രവാസികൾക്ക് സർക്കാർ നടപ്പാക്കുന്ന പദ്ധതികളും പെൻഷനും ഔദാര്യമല്ലെന്നും പ്രവാസികൾക്കും അർഹതപ്പെട്ടതാണെന്നും ജസ്ററിസ് മോഹൻ പറഞ്ഞു. അഡ്വ.രംതീഷ്റിപ്പിൾസത്താർ ആവിക്കര , വി. രാമചന്ദ്രൻ കണ്ണൂർ, കെ. എം നാസർ, ഡോ: ഷൈനി മീര, ഡോ: ഗ്ലോബൽ ബഷീർ , കബീർ സലാല, സേതുമാധവൻ,ലൈജു റഹീം, ഷീജ അഞ്ചൽ, സുലൈമാൻ ഖനി തുടങ്ങിയവർ പ്രസംഗിച്ചു.
അസ്സോസിയേഷൻ സംസ്ഥാന പ്രസിഡണ്ടായി പ്രവാസി ബന്ധു ഡോ: എസ്. അഹമ്മദ്, ജനറൽ സെക്രട്ടറിയായി സുലൈമാൻ ഖനി ,
ട്രഷററായി നാസർ വള്ളക്കടവ് ഉൾപ്പെടെ 55 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്ത്

You might also like

Leave A Reply

Your email address will not be published.