പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ സംഗീത വിദ്യാരംഭം കുറിക്കൽ സംഗീത സംവിധായകൻ ദർശൻ രാമൻ ഉൽഘാടനം ചെയ്യുന്നു
തിരു: പ്രേംനസീർസുഹൃത് സമിതിയുടെ പ്രോസിംഗേർസ് ഗായകർക്കായി ഒരുക്കിയ വിദ്യാരംഭദിനത്തിലെ സംഗീത വിദ്യാരംഭ കുറിക്കലിൽ കൗൺസിലർ പനത്തുറ ബൈജുവും പങ്കാളിയായി. മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബുവാണ് ഗായകർക്കും കൗൺസിലർക്കും സംഗീത വിദ്യാരംഭം കുറിച്ചത്. സംഗീതത്തെയും പാട്ടിനെയും ഏറെ ഇഷ്ടപ്പെട്ടതിനാലാണ് പൊതു പ്രവർത്തകനായ താൻ പാട്ട് പഠിക്കുവാൻ താൽപര്യം കാണിച്ചതെന്ന് ബൈജു പനത്തുറ അറിയിച്ചു. ചടങ്ങ് സംഗീത സംവിധായകൻ ദർശൻ രാമൻ ഉൽഘാടനം ചെയ്തു.
സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, അജിത് കുമാർ എന്നിവർ സംബന്ധിച്ചു. പ്രേംസിംഗേർസിലെ 15 ഓളം ഗായകർ പങ്കെടുത്ത് സംഗീത വിദ്യാരംഭം കുറിച്ചു.