ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. ശ്രീ. കെ.രാജൻ 2024-25 വർഷത്തെ കിഴങ്ങുവർഗ്ഗ വിളകളുടെ വികസന പരിപാടിയും ഉൽപന്നങ്ങളുടെ വിതരണവും ഒല്ലൂരിൽ നിർവഹിച്ചു

0

5 October 2024 ന് തിരുവനന്തപുരം ആസ്ഥാനമായ കേന്ദ്രകിഴങ്ങുവിള ഗവേഷണ സ്ഥാപനത്തിൻറെ നേതൃത്വത്തിഒല്ലൂബ്ലോക്ക് പഞ്ചായത്ത് ,കൃഷിവകുപ്പ്, ഒല്ലൂകൃഷിസമൃദ്ധി FPC, ഒല്ലൂപട്ടികജാതി സഹകരണ സംഘം എന്നിവയുമായി ചേർന്നു 2024-25 വർഷത്തെ കിഴങ്ങുവർഗ്ഗവിളകളുടെ വികസന പരിപാടിയും ഉൽപന്നങ്ങളുടെവിതരണവും 2024 ഒക്ടോബർ 05 ന് തൃശ്ശൂ ഒല്ലൂക്കരബ്ലോക്ക് പഞ്ചായത്ത് ഹാളി  സംഘടിപ്പിച്ചു. അഡ്വ. ശ്രീ. കെ.രാജൻ, ബഹു. കേരള സർക്കാ റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുത്ത് പദ്ധതിഉദ്ഘാടനം ചെയ്തു. അന്യം നിന്ന് പോയ കിഴങ്ങു വർഗ്ഗവിളകളെ സംരക്ഷിച്ചു അതതു പ്രദേശങ്ങളിനിലനിർത്തേണ്ടതിന്റെ അദ്ദേഹം പ്രാധാന്യം ഊന്നിപ്പറഞ്ഞു. ഔഷധഗുണമുള്ള കിഴങ്ങുവിളകളെ പ്രത്യേകംസംരക്ഷിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ഭക്ഷ്യയോഗ്യമായ കിഴങ്ങു വർഗ്ഗങ്ങളുടെ ഇലകളെപോഷകാഹാരം എന്ന നിലയിപ്രോത്സാഹിപ്പിക്കേണ്ടതാണ്. മൂല്യവർദ്ധനവ് കര്ഷകന്വരുമാനം കൂടുത ലഭിക്കുന്നതിന് സഹായിക്കുംഎന്നതിനാ അത്തരം സംരംഭങ്ങ കർഷക കൂട്ടായ്മകകൂടുതലായി ഏറ്റെടുക്കുനത്തിനു മുന്നോട്ടു വരേണ്ടതാണ്.

ICAR- CTCRI പട്ടികജാതി ഉപപദ്ധതിയുടെ ഭാഗമായിസംഘടിപ്പിച്ച പരിപാടി പ്രദേശത്തെ പട്ടികജാതിവിഭാഗക്കാരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുകയാണ്പ്രധാനമായും ലക്ഷ്യമിടുന്നത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്പ്രസിഡൻ്റ് ശ്രീ. കെ.രവി സ്വാഗതവുംഐസിഎആർസിടിസിആർഐ പ്രിൻസിപ്പ സയന്റിസ്റ്റുംപട്ടികജാതി ഉപപദ്ധതിയുടെ മുഖ്യ  കോർഡിനേറ്ററുമായഡോ. കെ. സുനിൽകുമാ പരിപാടിയെക്കുറിച്ചുള്ളവിശദീകരണവും നൽകി. കർഷകർക്കൊപ്പം ശ്രീമതി ശ്രീവിദ്യാ രാജേഷ്, നടത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ്; ശ്രീ. പി.എസ്.വിനയൻ, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം; ശ്രീ.പി.എസ്.ബാബു, വികാസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ; ഡോ.പി.ബി.പുഷ്പലത, മു കാർഷികസർവകലാശാല രജിസ്ട്രാ & പ്രൊഫ. ആൻഡ് ഹെഡ് (റിട്ട.), വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ &; ശ്രീ. കനിഷ്കൻ കെ.വിൽസൺ, ഒല്ലൂർ കൃഷി സമൃദ്ധി കർഷക ഉത്പാദക കമ്പനി; ശ്രീമതി.സിന്ധു ഭാസ്കരൻ, കൃഷി ഡെപ്യൂട്ടിഡയറക്ട (ഇ ആൻഡ് ടി); ഡോ.സന്ധ്യ ടി.എസ്. BLAKC നോഡൽ ഓഫീസർ, കേരള കാർഷിക സർവകലാശാല; ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ട ശ്രീമതി രമ്യ വി. എം.എന്നിവ പരിപാടിയി പങ്കെടുത്ത് ആശംസകഅർപ്പിച്ചു. കൂടാതെ കിസാ സമൃദ്ധി അവാർഡ് ജേതാവായഡോ. പുഷ്പലതയെ ചടങ്ങി ആദരിച്ചു  

പരിപാടിയിൽ തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്ക്മെച്ചപ്പെട്ട കിഴങ്ങുവിളകളുടെ നടീൽ സാമഗ്രികളും,രാസവളങ്ങൾ, ജൈവകീടനാശിനികൾ, ജൈവവളങ്ങൾതുടങ്ങിയ വിവിധ കാർഷിക ഉൽപന്നങ്ങളും വിതരണംചെയ്തു. കൂടാതെ, മെച്ചപ്പെട്ട കിഴങ്ങുവിളകളുടെസാങ്കേതികവിദ്യകൾ, മൂല്യവർദ്ധനവ്, ഐസിഎആർസിടിസിആർഐയുടെ സംരംഭകത്വസാധ്യതകൾ എന്നിവയും കർഷകർ, എസ്എച്ച്ജികൾതുടങ്ങിയവയുടെ പ്രദർശനങ്ങളും വിവിധ പങ്കാളികളുടെപ്രയോജനത്തിനായി പരിപാടിയിൽ സംഘടിപ്പിച്ചു. CTCRI സയന്റിസ്റ്റുമാരായ ഡോ. എം. എസ്. സജീവ്, ഡോ. . ആർ. ഹരീഷ്, ഡോ. എസ്.. രഹ്ന എന്നിവ കർഷകസംവാദത്തി പങ്കെടുത്തു. പരിപാടി പ്രിൻസിപ്പ സയന്റിസ്റ്റ്ഡോ. എം. എസ്. സജീവിന്റെ നന്ദി പ്രകാശനത്തോടു കൂടിഅവസാനിച്ചു.

You might also like

Leave A Reply

Your email address will not be published.