വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളിയിൽ ഉരുസിന് തുടക്കം കുറിച്ചു

0

ഭക്തിസാന്ദ്രമായ ഘോഷയാത്രയോടുകുടി ആരംഭിച്ച ഉറുസ് വിഴിഞ്ഞം മൂഹിയുദ്ധീൻ പള്ളി അങ്കണത്തിൽ എത്തിചേർന്നപ്പോൾ വിഴിഞ്ഞം തെക്കുംഭാഗം ജമാഅത് പ്രസിഡന്റ്‌ യു മുഹമ്മദ് ഷാഫി കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ വിഴിഞ്ഞം തെക്കും ഭാഗം മുസ്ലിം ജമാഅത് സെക്രട്ടറി എ ആർ അബു സാലിഹ് വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കീം അൽ ബുഖാരി തങ്ങൾ പട്ടാമ്പി തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളും പങ്കെടുത്തു. തുദർന്ന് നടന്ന സമൂഹപ്രാർത്ഥന വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത് ചീഫ് ഇമാം സയ്യിദ് അബ്ദുൽ ഹക്കീം അൽ ബുഖാരി തങ്ങൾ പട്ടാമ്പി നേതൃത്വം നൽകി. സമൂഹപ്രാർത്ഥനയിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

You might also like

Leave A Reply

Your email address will not be published.