സി.എച്ച്. അനുസ്മരണവും അവാർഡ് വിതരണവും 24ന്

0

വിളപ്പിൽശാല:-കേരളത്തിന്റെ മതേതര മുഖം മുൻ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയ വിട പറഞ്ഞിട്ട് 41 ചരമവാർഷിക ദിനം തികയുന്ന ഒക്ടോബർ 24 വ്യാഴാഴ്ച വൈകുന്നേരം 4. 30 ന് പ്രസ് ക്ലബ്ബിനു മുന്നിലുള്ള മന്നം ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങ് സി. എച്ചിന്റെ പുത്രൻ ഡോക്ടർ എം.കെ.മുനീർ നിർവഹിക്കുന്നതാണ്.മുൻ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. പ്രമോദ് പയ്യന്നൂർ, കരമന ബയാർ, ഡോക്ടർ ആരിഫ, ആർ.എസ്.ബാബു, എൻ.പീതാംബരക്കുറുപ്പ്,ബീമാപള്ളി റഷീദ്, അഡ്വക്കേറ്റ് ആർ.എസ്.എസ്. വിജയമോഹൻ, കാലപ്രേമി ബഷീർ ബാബു, ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുത്തു സംസാരിക്കും.
ഡോക്ടർ പുനലൂർ സോമരാജൻ, ജി.രാജ്മോഹൻ, സുബിഹ മാഹീൻ, ഡോക്ടർ അമാനുള്ള വടങ്ങാകര തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കുന്നതാണ്.

You might also like
Leave A Reply

Your email address will not be published.