സി എച്ച് സ്മാരക സാംസ്കാരിക പുരസ്കാരം ജി.രാജ്മോഹൻ

0

വിളപ്പിൽശാല :
മതേതരത്വത്തിൻ്റെ മുഖ മുദ്രയായിരുന്ന മുൻ മുഖ്യമന്ത്രി ഹാജി ജനാബ് സി. എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ സ്മരണയെ നിലനിർത്തി തലസ്ഥാന നഗരി കേന്ദ്രമായി പ്രവർത്തിക്കുന്ന സി. എച്ച് സ്മാരക സമിതി ഒക്ടോബർ 24-ാംതീയതി വ്യാഴാഴ്ച വൈകുന്നേരം മന്നം ഹാളിൽ നടത്തുന്ന അനുസ്മരണ സംഗമത്തിൽ വെച്ച് സി.എച്ച് സ്മാരക സാംസ്കാരിക പുരസ്കാരം സി.എച്ചിൻ്റെ മകനും മുൻ മന്ത്രിയുമായിരുന്ന ഡോ.എം.കെ. മുനീർ എം.എൽ.എ ഡോ.ജി രാജ്മോഹന് നൽകി ആദരിക്കുന്നു. സി.എച്ച്. അനുസ്മരണ സമ്മേളനം ജലസേജന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉൽഘാടനം ചെയ്യും.
സി. എച്ച് ലൈബ്രറിക്കുള്ള ആദ്യ പുസ്തകം മന്ത്രി ജി ആർ അനിൽ ഏറ്റുവാങ്ങുന്നു. ചടങ്ങിൽ മുൻ എംപി പീതാംബരക്കുറുപ്പ്, മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു, കെപിസിസി അച്ചടക്ക സമിതി അംഗം ഡോക്ടർ ആരിഫ ബീവി, മുസ്ലിം ജില്ലാ പ്രസിഡന്റ് ബീമാപ്പള്ളി റഷീദ്,കെഎം ജെ സി പ്രസിഡന്റ് കരമന ബയാർ,ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ സെക്രട്ടറി കാലപ്രേമി ബഷീർ ബാബു തുടങ്ങിയവർ പങ്കെടുക്കുന്നതാണ്.

You might also like

Leave A Reply

Your email address will not be published.