CWC ചെയർപേഴ്സൻ അഡ്വ. ഷാനിബ ബീഗത്തിന് സ്വീകരണവും ഉപഹാരസമർപ്പണവും

0

സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ നേതൃത്വത്തിൽ സോഷ്യൽ രംഗത്ത് 50വർഷം പൂർത്തിയാക്കിയ അഡ്വ. ഷാനിഫബീഗത്തിന് തിരുവനന്തപുരം പ്രെസ്സ് ക്ലബ്ബിൽ വെച്ച് ഇന്ന് (2024ഒക്ടോബർ 3ന്) വൈകുന്നേരം സ്വീകരണം നൽകി.. സോഷ്യൽ രംഗത്ത് 50വർഷം പൂർത്തിയാക്കിയതിന് 50സമിതികളുടെ 50ഉപഹാരവും നൽകി.ഈ ചടങ്ങിന്റ് ഉത് ഘാ ടനം വനിതാ ശിശുവികസന ഡയറക്ടർ ശ്രീമതി ഹരിത വി. കുമാർ IAS നിർവഹിച്ചു.. കേരള സംസ്ഥാന ന്യൂന പക്ഷകമ്മിഷൻ ചെയർമാൻ അഡ്വ. എ. എ. റഷീദ് മുഖ്യ അഥിതി ആയിരുന്നു.. ശിശു ക്ഷേമ സമിതി അരുൺ ഗോപി. മുഖ്യ പ്രഭാഷണം നടത്തി


ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻ കോഡ് ശ്യാംകുമാർ അധ്യക്ഷൻ ആയിരുന്നു
സംസ്ഥാന ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സ ബർമതി സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് കാര്യവട്ടം ശ്രീകണ്ഠൻ നായർ
ജിജസുരേന്ദ്രൻ (സിനിമ സീരിയൽ താരം )
വഞ്ചിയൂർ പ്രവീൺ കുമാർ (സിനിമ സീരിയൽ താരം )സ്വാമി ജയപ്രിയ ജ്ഞാന തപസ്വി (ശാന്തി ഗിരി ആശ്രമം )റോബർട്ട്‌ സാം (CGLS ഡയറക്ടർ )
അനിൽ ഗുരുവായൂർ (ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് )
എന്നിവർ സംസാരിച്ചു.
തുടർന്ന് അഡ്വ. ഷാനിഫബീഗം സ്വീകരണത്തിന് മറുപടി പ്രഭാഷണം നടത്തി.
അതിന് പുറമെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 10കുട്ടികൾക്കു ഉപഹാരവും നൽകി

You might also like

Leave A Reply

Your email address will not be published.