നെടുമങ്ങാട്: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാൽപ്പതാമത്
രക്തസാക്ഷിത്വ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പത്താംകല്ലിൽ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മുൻ നഗരസഭാ കൗൺസിലറും, കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ടുമായ റ്റി. അർജുനൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു.
മുൻ നഗരസഭ കൗൺസിലർ പഴകുറ്റി രവീന്ദ്രൻ, നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ, തോട്ടുമുക്ക് വിജയൻ, വഞ്ചുവം ഷറഫ്, തോട്ടുമുക്ക് പ്രസന്നൻ, മുഹമ്മദ് ഇല്യാസ്, വെമ്പിൽ സജി, എ മുഹമ്മദ്,
രാജൻ. സി തുടങ്ങിയവർ സംസാരിച്ചു.