കഴിഞ്ഞ ദിവസം വിടപറഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന എം ഡി പത്മ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കടന്നു വന്ന നേതാവാണ്.
ലോ കോളേജിൽ പഠിക്കുന്ന കാലത്ത് കെഎസ് യൂ വിലൂടെ രംഗപ്രവേശനം ചെയ്ത് ജില്ലാ വൈ പ്രസിഡന്റ്,സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളിൽ കൂടിയാണ് കോൺഗ്രസ് നേതൃ നിരയിൽ എത്തിയതും അതുവഴി മന്ത്രിയാകുന്നതും.
കണ്ണൂരിൽ ജനിച്ച് തന്റെ കർമ്മ മണ്ഡലം കോഴിക്കോട്ടേക്ക് മാറ്റിയ വനിതാ നേതാവ്.
പൊതു പ്രവർത്തകർക്ക് വേണ്ട അംഗീകാരം നൽകുന്ന നേതാവ്.
1991മുതൽ96വരെ കാലഘട്ടത്തിൽ അവർ
കെ.കരുണാകരൻ മന്ത്രി സഭയിൽ ഫിഷറീസ് ഗ്രാമീണ,രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയായി പ്രവർത്തിക്കുന്ന കാലം
ഞാൻ അന്ന് കേരള കോൺഗ്രസ് (ജോസഫ് )വിദ്യാർത്ഥി വിഭാഗമായ കെ എസ് സി ( ജെ )യുടെ കൊല്ലം ജില്ലാ സെക്രട്ടറി.അക്കാലത്തു കോളേജ് അഡ്മിഷൻ സമയത്ത് കുട്ടികൾക്ക് അഡ്മിഷൻ തരപ്പെടുത്താൻ വേണ്ടി രക്ഷിതാക്കൾ നെട്ടോട്ടത്തിലാണ് ഇന്നത്തത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളോ സമ്പത്തോ ഇല്ലാത്ത ഒരു കാലഘട്ടം.
രക്ഷിതാക്കൾ ശുപാർശയുമായി എത്തും. അറിയപ്പെടുന്ന ജില്ലാ നേതാവ് എന്ന നിലയിൽ ധാരാളം പേർ എന്നേ കാണാൻ എത്തും.എല്ലാവരെയും സഹായിക്കാൻ കഴിഞ്ഞി ല്ലെങ്കിലും കുറച്ചുപേരെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്.
92കാലഘട്ടം ദേവസ്വം ബോർഡ് കോളേജിലേക്ക് ഡിഗ്രിക്ക് മാനേജുമെന്റ് കോട്ടയിൽ സീറ്റിനായി ഒരു കുട്ടിയുടെ രക്ഷിതാവ് എന്നേ കാണാൻ വന്നു എനിക്ക് പരിചയം ഉള്ളയാൾ. സീറ്റുകളുടെ പരിമിധി അവർക്ക് അറിയില്ലല്ലോ.
നിരന്തരമായി വന്ന് കാണുമായിരുന്നു
ഒടുവിൽ നോക്കെട്ടെയെന്ന് ഞാൻ പറഞ്ഞൂ.
ജോസഫ് ഗ്രൂപ്പ് അന്ന് പ്രതിപക്ഷത്താണ്.ഇടതുപക്ഷമുന്നണിയിലും.
ദേവസ്വം പ്രസിഡന്റ്,അംഗങ്ങൾ ആരുമായും എനിക്ക് പരിചയമില്ല.ഒടുവിൽ തിരുവനന്തപുരത്തെത്തി സെക്രട്ടറിയേറ്റിൽ കയറി
മന്ത്രി പത്മയുടെ റൂമിന്റെ മുന്നിൽ എത്തി മന്ത്രി ഉണ്ടോ എന്നു ചോദിച്ചു മന്ത്രി ഉണ്ട് കാണാൻ അനുവാദവും തന്നു.
മന്ത്രി എന്നോട് ഇരിക്കാൻ പറഞ്ഞൂ.ആരോ ഒരാൾ മന്ത്രിയുടെ മുന്നിൽ ഇരിക്കുന്നു.
എന്താ വന്നത് എന്നു ചോദിച്ചു.ഞാൻ എന്നെ പരിചയപ്പെടുത്തി.
കാര്യം പറഞ്ഞൂ.
ഞാൻ കൊടുത്ത ലെറ്റർപ്പാഡിൽ നോക്കിയിട്ട് മന്ത്രി പറഞ്ഞൂ.
ഇതിൽ ഞാനെങ്ങനെ ഒപ്പിടും നിങ്ങൾ പ്രതിപക്ഷ കക്ഷിയല്ലേ.സാധ്യമല്ലാ യെന്നു പറഞ്ഞൂ.
ഞാൻ അവിടെ തന്നെ ഇരുന്നു.
അവസാനം മന്ത്രി എന്റെ പേരിലുള്ള കെഎസ് സി (ജെ )ലെറ്റർപ്പാടിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് ഒരു അഡ്മിഷൻ കൊടുക്കാൻ എഴുതി ഒപ്പിട്ട് സീലും വച്ചു തന്നു.
അരമണിക്കൂറിനുശേഷം മന്ത്രിയോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി.നേരെ
ദേവസ്വം ഹെഡ്കോർട്ടേഴ്സിൽ എത്തി.
ദേവസ്വം പ്രസിഡന്റിന്റെ മുറിയിൽ കയറി കത്ത് കൊടുത്തു.
പ്രസിഡന്റിന് എന്നോട് വലിയ ബഹുമാനം ഇരിക്കാൻ പറഞ്ഞൂ
അദ്ദേഹത്തിന്റെ മുന്നിൽ കസേരയിൽ ഇരുന്നു.
പ്രസിഡന്റിന്റെ മുറിയിൽ നിലക്കാത്ത രാഷ്ട്രീയ നേതാക്കളുടെ പ്രവാഹം.
ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാവും അഡ്മിഷനുവേണ്ടി എത്തിയിരിക്കുന്നു.
പ്രസിഡന്റ് സീറ്റില്ലെന്ന് തറപ്പിച്ചു പറഞ്ഞൂ
ഉടനെ കോൺഗ്രസ് നേതാവ് എന്നെ നോക്കി ആക്രോശം സ്വന്തം പാർട്ടിക്കാർക്കില്ല പ്രതിപക്ഷക്കാർക്ക് ഉണ്ട്.
പ്രസിഡന്റ് അതൊന്നും കേട്ട് കുലുങ്ങിയില്ല.
എനിക്ക് ശുപാർശ ചെയ്തിരിക്കുന്നത് മുഖ്യമന്ത്രി കെ.കരുണാകരന്റെ വിശ്വസ്തയായ മന്ത്രി എംഡി പത്മയും.
ഇക്കാലഘട്ടത്തിലെ രാഷ്ട്രീയനേതാക്കളും പഴയ കാല രാഷ്ട്രീയ നേതാക്കളും തമ്മിൽ വലിയ അന്തരമുണ്ട്
സത്യസന്തതയുടെ സ്നേഹത്തിന്റെ നിറകുടങ്ങൾ
എംഡി പത്മക്ക് എന്റെ കണ്ണീരിൽ കുതുർന്ന അന്ത്യാഞ്ജലി
Prev Post
You might also like