ഒരു പുഞ്ചിരിപോലും ജീവകാരുണ്യം ഡോ:പുനലൂർ സോമരാജൻ

0

തിരുവനന്തപുരം ലോകത്ത് തിന്മയും കാരുണ്യമില്ലായ്മയും വലിയൊരളവിൽ വർദ്ധിക്കുന്നുണ്ടെങ്കിലും കാര്യണ്യ പ്രവർത്തികളുടെ എണ്ണവും അതിനൊപ്പം വർദ്ധിക്കുന്നുവെന്നത് ആശാവഹമാണെന്ന്, ഭാരത് ഭവനും കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ-ഓപ്പറേഷനും (സി.സി.സി)യും സംയുക്തമായി സംഘടിപ്പിച്ച ലോക ജീവകാരുണ്യ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് ഗാന്ധിഭവൻ സെക്രട്ടറി ഡോ: പുനലൂർ രാജൻ അഭിപ്രായപ്പെട്ടു. ലോകത്തിലെ തന്നെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനും വ്യവസായിയുമായ ഡോ: എം.എ യൂസഫലിയുടെ ജന്മദിനവും, ലോക കാരുണ്യ ദിനവും ഒരേ ദിവസം വന്നു എന്ന പ്രത്യേകത കൂടി ഈ ദിവസത്തിനുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു. (സി.സി.സി ) തിരുവനന്തപുരം ചാപ്റ്റർ പ്രസിഡന്റ് എം എം സഫറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശ്രീ മണക്കാട് രാമചന്ദ്രൻ, മുക്കമ്പാലമൂട് രാധാകൃഷ്ണൻ, സാജൻ വേലൂർ, പനച്ചമൂട് ഷാജഹാൻ, അഷ്റഫ് പേട്ട, ഡോ: വിൻസന്റ് ഡാനിയൽ, ഡോ.ജയദേവൻ നായർ, അഡ്വ: റോബിൻ സേവ്യർ എന്നിവർ സംസാരിച്ചു.

ഭാരത് ഭവനും കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്റേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക ജീവകാരുണ്യ ദിനം ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. വേദിയിൽ ഡോ. വിൻസന്റ് ഡാനിയൽ, പനച്ചമൂട് ഷാജഹാൻ, അഡ്വ. റോബിൻ സേവ്യർ, മണക്കാട് രാമചന്ദ്രൻ, എം.എം. സഫർ, മുക്കം പാലമൂട് രാധാകൃഷ്ണൻ, ഡോ. ജയദേവൻ നായർ, അഷ്റഫ് പേട്ട എന്നിവർ വേദിയിൽ.

 

You might also like
Leave A Reply

Your email address will not be published.