കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഓപ്പറേഷൻ(സിസിസി )തിരുവനന്തപുരം ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

0

തിരു : തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സിസിസി സംസ്ഥാന ചെയർമാൻ ഗൾഫാർ മുഹമ്മദാലിയുടെ അദ്ധ്യക്ഷതയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെയും പ്രയാസങ്ങളെയും ഒന്നിച്ചു നേരിട്ടു ജീവിച്ച ജനതയുടെ ഇടയിൽ വിഭാഗീയതയുടെ വിത്തുകൾ വിതറി വർഗീയ മുതലെടുപ്പ് നടത്തുന്നതിൽ നിന്നും കൈമോശം വന്ന ചില പുണ്യങ്ങളെ വീണ്ടെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

രാഷ്ട്രീയത്തിൽ പരസ്പരം കലഹിക്കാമെങ്കിലും വർഗീയതയെ ചേർത്തുപിടിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. മാനവ സ്നേഹവും സമാധാനന്തരീക്ഷവും സൃഷ്ടിക്കുന്നതിൽ നാം ഒറ്റക്കെട്ടായി നിൽക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.

ഏകലവ്യ ആശ്രമമഠം അധിപതി സ്വാമി അശ്വതി തിരുനാൾ,മോൺ. യുജിൻ പെരേര, പാളയം ഇമാം ഡോക്ടർ വി പി ഷുഹൈബ് മൗലവി,ഡോക്ടർ ഹുസൈൻ മടവൂർ,പി രാമചന്ദ്രൻ,ഫാ.ആന്റണി വടക്കേക്കര, നിംസ് എം ഡി,എം എസ് ഫൈസൽ ഖാൻ,പുനലൂർ സോമരാജൻ,ഡോ. കായംകുളം യൂനുസ്, ചാപ്റ്റർ പ്രസിഡണ്ട് എം എം സഫർ,പി ജയദേവൻ നായർ, അഡ്വക്കേറ്റ് മുഹമ്മദ് ഷാ, പ്രൊഫസർ ഡോ.പി നസീർ, സാജൻ വേളൂർ, വിൻസന്റ ഡാനിയേൽ, മണക്കാട് രാമചന്ദ്രൻ, പനച്ചമൂട് ഷാജഹാൻ, അഷറഫ് പേട്ട , മുക്കം പാലമൂട് രാധാകൃഷ്ണൻ,എന്നിവർ പങ്കെടുത്തു. വിവിധ സ്കൂൾ വിദ്യാർത്ഥികളുടെ ദേശ ഭക്തി സമൂഹഗാന മത്സരം നടത്തി.

You might also like
Leave A Reply

Your email address will not be published.