ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് ഒമ്പതാമത് വാർഷിക മീറ്റ് തിരുവനന്തപുരത്ത്‌

0

തിരു : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ നവംബർ എട്ടിനു നടക്കും.ആഗ്രഹ് സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂരിന്റെ അദ്ധ്യക്ഷതയിൽ ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്യും. ഗിന്നസ് നേടിയ പുതിയ അംഗങ്ങളെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വിഎസ് ശിവകുമാർ, മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വ:എ. എ.റഷീദ് എന്നിവർ ആദരിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഗിന്നസ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നു.

പുതിയ അംഗങ്ങളെ സി ഡബ്ല്യു സി ചെയർപേഴ്സൺ അഡ്വ:ഷാനിബ ബീഗം പ്രഖ്യാപിക്കും. ഏഷ്യൻ ഗെയിംസ് ജേതാവ് ഷർമി ഉലഹന്നാൻ, ചലച്ചിത്ര നിരൂപകൻ സുനിൽ സി. ഈ, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, ജേർണലിസ്റ്റ് ബാബുരാമചന്ദ്രൻ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ആഗ്രഹ് ഭാരവാഹികളായ സുനിൽ ജോസഫ്, പ്രിജേഷ് കണ്ണൻ, അശ്വിൻ വാഴുവേലിൽ, തോമസ് ജോസഫ്, ലത കളരിക്കൽ, റെനീഷ് , വിജിത രതീഷ് എന്നിവർ പ്രസംഗിക്കും.

You might also like
Leave A Reply

Your email address will not be published.