തിരു : ജീവകാരുണ്യ സന്നദ്ധ സേവന പ്രവർത്തനങ്ങൾ നടത്തുന്ന ഗ്ലോബൽ വെൽഫെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റി രൂപീകരണ യോഗം വള്ളക്കടവ് കോർപ്പറേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഷൈല നിസാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡണ്ട് കാക്കനാട് സോഫിയ ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സംഘടന സംസ്ഥാന സെക്രട്ടറി അജി തിരുമല,പീപ്പിൾസ് ന്യൂസ് മാനേജിങ് എഡിറ്റർ പീരുമുഹമ്മദ്, വിപിൻ അലക്സാണ്ടർ, ബിനീഷ്,ഷംഷാദ് ബീഗം, ഷൈലജ എന്നിവർ പ്രസംഗിച്ചു.