ജവഹർലാൽ നെഹ്റു വിഭാവനം ചെയ്ത ജനാധിപത്യ, മതേതര മൂല്ല്യങ്ങളിലേക്ക് ഇന്ത്യ മടങ്ങണമെന്നു മുൻ സ്പീക്കർ വി എം സുധീരൻ പറഞ്ഞു. ജനാധിപത്യവും മതേതരത്വം പരസ്പര പോരകങ്ങളാണ്. ചോദ്യം ചെയ്യുന്ന ജനപ്രതിനിധികളെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കുന്ന സമീപനമാണ് കേന്ദ്ര സര്ക്കാര് കൈക്കൊള്ളുന്നത് എന്നും അദ്ദേഹം പറഞ്ഞു.നെഹ്റു സെൻ്റർറ്റെ ആഭിമുഖ്യത്തിൽ നടത്തിയ നെഹ്റു ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു രാജ്യത്തിന് നൽകിയ ഏറ്റവും മഹത്തായ സംഭാവന മതേതരത്വം അധ്യക്ഷ പ്രസംഗത്തിൽ നെഹ്റു സെൻ്റർ പ്രസിഡൻ്റ് എം എം ഹസ്സൻ പറഞ്ഞു. ബി. എസ്.ബാലചന്ദ്രൻ, ഡോ.എം. ആർ. തമ്പാൻ, പി. എസ് ശ്രീകുമാർ, K.R. പ്രിവിയ, അനു പൗലോസ്, എം. കെ.ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു. കോളജ് വിദ്യാർത്ഥികൾക്കുള്ള പ്രസംഗമൽസരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കാര്യവട്ടം ക്യാമ്പസിലെ വിദ്യാർത്ഥികളായ K.R. പ്രിവിയ ,അനു പൗലോസ് എന്നിവർക്കും, ദേശഭക്തി ഗാനമൽസരത്തിൽ വിജയികളായ കാർമൽ സ്കൂൾ വിദ്യാർത്ഥികൾക്കും വി എം സുധീരൻ, നെഹ്റു ട്രോഫി വിതരണം ചെയ്തു.
പി. എസ്.ശ്രീകുമാർ
സെക്രട്ടറി, നെഹ്റു സെൻ്റർ.
You might also like