ടെക്നോപാര്‍ക്ക് കമ്പനി ഹെക്സ്20 യുടെ ആദ്യ സാറ്റലൈറ്റ് സ്പേസ് എക്സിനൊപ്പം,’നിള’ സാറ്റലൈറ്റ് 2025 ഫെബ്രുവരിയില്‍ വിക്ഷേപിക്കും
ബഹിരാകാശ ദൗത്യ സാങ്കേതിക നിര്‍മ്മാണ രംഗത്തെ പ്രമുഖ ജാപ്പനീസ് കമ്പനിയായ ഐസ്പേസ് ഐഎന്‍സിയുമായി കഴിഞ്ഞ വര്‍ഷം ഹെക്സ്20 സഹകരണത്തില്‍ ഏര്‍പ്പെട്ടു. ഉപഗ്രഹ വിക്ഷേപണത്തില്‍ സംയോജിത സാങ്കേതിക വൈദഗ്ധ്യവും പ്രാദേശിക ശൃംഖലയും പ്രയോജനപ്പെടുത്തുകയാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നത്. തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയുടെ ലബോറട്ടറി ഫോര്‍ അറ്റ്മോസ്ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സ് തുടങ്ങിയ പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളുമായും പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതിക ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനായി ഹെക്സ്20 അത്യാധുനിക ഗവേഷണ-വികസന സൗകര്യം ടെക്നോപാര്‍ക്കില്‍ സ്ഥാപിച്ചു. ഓസ്ട്രേലിയ, യുഎഇ, തായ് വാന്‍ എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി ഐഎസ്ആര്‍ഒ ദൗത്യങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആഭ്യന്തര ഉല്‍പ്പാദന ശൃംഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.