തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രേം സിംഗേർസ് ഗായകർ വി. ദക്ഷിണാമൂർത്തിക്ക് സംഗീതാർച്ചന അർപ്പിക്കുന്നു. ദേവവാഹിനി എന്ന് പേരിട്ട സംഗീത സന്ധ്യ നവം: 16 വൈകുന്നേരം 5.30 ന് ഭാരത് ഭവൻമണ്ണരങ്ങിൽ ടി.ഡി.ഡി.എസ്. ചെയർമാൻ കുര്യാത്തി ഷാജി ഉൽഘാടനം ചെയ്യും. നടൻ വഞ്ചിയൂർ പ്രവീൺ കുമാർ,തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഡോ: വാഴമുട്ടം ചന്ദ്രബാബു, ഷംഷുന്നീ സ , റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം, എം.എച്ച്. സുലൈമാൻ എന്നിവർ സംബന്ധിക്കും. പ്രേംനസീറിനു വേണ്ടി ദക്ഷിണാമൂർത്തി ഈണം നൽകി ഹിറ്റാക്കിയ ഗാനങ്ങൾ തേക്കടി രാജൻ,രാധിക നായർ, അലോഷ്യസ് പെരേര, ഷിജുകുമാർ, അജിത് കുമാർ, നിസാർ പരുത്തിപ്പാറ, വിഴിഞ്ഞം ലത്തീഫ്,ശൈല ജാ ചന്ദ്രൻ തുടങ്ങിയ പ്രമുഖ ഗായകർ ആലപിക്കും.