തിരു : വലിയതുറ ഫാ : തോമസ് കോച്ചേരി സെന്ററിൽ വിവിധ സംസ്ഥാനങ്ങളിലെ വനിതാ മത്സ്യത്തൊഴിലാളികളുടെ സമ്മേളനം നടന്നു.കേരള തീരദേശ മഹിളാവേദി പ്രസിഡണ്ട് ജാനറ്റ് ക്ലിറ്റസിന്റെ അധ്യക്ഷതയിൽ ക്ലാരിബൽ തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനിൽ നടന്ന ചർച്ചകൾക്ക് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ഈ രംഗത്തെ പ്രഗൽഭരെ അവാർഡുകൾ നൽകി ആദരിച്ചു.കടകമ്പള്ളി സുരേന്ദ്രൻ എം. എൽ. എ മുഖ്യ അഥിതിയായിരുന്നു.ജേസു രത്നം മുഖ്യ പ്രഭാഷണം നടത്തി.ഷാർലറ്റ്, ലിമ സുനിൽ, സോണി സോറി, മീര സംഘമിത്ര എന്നിവർ പ്രസംഗിച്ചു.ഫാദർ സേവിയർ പിന്റോ സ്മാരക അവാർഡ് മഹാരാഷ്ട്രയിലെ പൂർണിമ മെഹർ തായിക്ക് സമ്മാനിച്ചു.
ഫാദർ തോമസ് കോച്ചേരി സ്മാരക അവാർഡ് ദേശീയ മത്സ്യത്തൊഴിലാളി ഫെഡറേഷൻ പ്രസിഡണ്ട് ആന്ധ്രപ്രദേശിൽ നിന്ന് എത്തിയ വരലക്ഷ്മിക്ക് നൽകി.സിസ്റ്റർ റോസ് സ്മാരക അവാർഡ് രാജി ആന്റണി വലിയതുറക്ക് സമ്മാനിച്ചു.സിസ്റ്റർ പെട്രീഷ്യ കുരുവിനാക്കുന്നേൽ സ്മാരക അവാർഡ് ഈസ്റ്റ് കല്ലടയിലെ ബേബി മേഴ്സിക്ക് സമ്മാനിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ സ്ഥാപക പ്രസിഡണ്ട് വേളി പീറ്റർ സ്മാരക അവാർഡ് പെരുമാതുറയിലെ ലൈല അലിയാർ കുഞ്ഞിന് സമർപ്പിച്ചു.നവംബർ 5,6 തീയതികളിലായി വിവിധ സമ്മേളനങ്ങൾ നടക്കും.