നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ 135മത് ജയന്തി ആഘോഷം മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : നെഹ്‌റു പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർ ലാൽ നെഹ്‌റുവിന്റെ 135മത് ജയന്തി ആഘോഷം തൈക്കാട് ഗാന്ധി സ്മാരകത്തിൽ
മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
മുൻ പ്രധാന മന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെഎ നായർ അനുസ്മരണ പ്രഭാഷണവും
മുൻ എംഎൽഎ ശരത് ചന്ദ്ര പ്രസാദ് ആശംസ പ്രഭാഷണവും നടത്തി.
ഫൗണ്ടേഷൻ പ്രസിഡന്റ് വി. കെ.മോഹൻ സ്വാഗതവും ജനറൽ സെക്രട്ടറി ദിനകരൻ പിള്ള നന്ദിയും പറഞ്ഞു