പ്രേംനസീർ സുഹൃത് സമിതി – ഭാരത് ഭവൻ ഒരുക്കിയ കേരള പിറവി ദിനാഘോഷം ഭാരത് ഭവൻ മണ്ണരങ്ങിൽ68 പ്രകാശ നാളങ്ങൾക്ക് ദീപം തെളിയിച്ച് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ ഉൽഘാടനം ചെയ്യുന്നു.
തിരു: സാംസ്ക്കാരിക കലോൽസവത്തിൻ്റെ വേദിയായ ഭാരത് ഭവൻ മണ്ണരങ്ങ്. കേരളത്തിൻ്റെ രൂപം പ്രാപിക്കലും വികസനവും മാതൃഭാഷാ പ്രചോദനവും ഓർമ്മപ്പെടുത്തുന്ന കാഴ്ചകൾ. കേരള പിറവിയുടെ 68-ാം വാർഷികം 68 തിരിനാളങ്ങൾക്ക് ദീപം തെളിയിച്ച് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ: പ്രമോദ് പയ്യന്നൂർ ഉൽഘാടനം ചെയ്തപ്പോൾ മതമൈത്രി സംഗീതജ്ഞൻ ഡോ. വാഴമുട്ടം ചന്ദ്രബാബു ആലപിച്ച “കേരളം കേരളം” എന്ന ഗാനം അന്തരീക്ഷത്തിൽ അലയടിച്ചു. കൂടെ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും ആഘോഷത്തെ വർണ്ണാഭമാക്കി. പ്രേംനസീർ സുഹൃത് സമിതി – ഭാരത് ഭവനാണ് കേരള പിറവി ദിനാഘോഷം ഒരുക്കിയത്. സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, റോബിൻ സേവ്യർ, എം.എച്ച്. സുലൈമാൻ, സൈനുലാബ്ദീൻ,ജാസ്മിൻ, അനിതകുമാരി , നാസർ കിഴക്കതിൽ എന്നിവർ ആശംസകൾ നേർന്നു. ഷംനാദ് ഭാരത്, സുധീർ, അജയ് കുമാർ, സുറുമി എന്നിവർ കേരള പിറവി ഗാനങ്ങൾ ആലപിച്ചു. എല്ലാപേർക്കും മധുരം വിളമ്പുകയും ചെയ്തു.