പ്രൊഫ. മൂഴികുളം വി. ചന്ദ്രശേഖര പിള്ള സ്മാരക നാഗധ്വനി പുരസ്‌കാരം നടൻ മധുവിന് സമർപ്പിച്ചു.

0

തിരു: മണ്ണാറശാല കുടുംബാംഗവും എഴുത്തുകാരനും കലാനിധി സ്ഥാപകനുമായ പ്രൊഫ. മൂഴിക്കുളം വി.ചന്ദ്രശേഖര പിള്ളയുടെ
നൂറ്റി അഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് കലാനിധി ട്രസ്റ്റ്
‘നാഗധ്വനി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’
ജനപ്രിയ നായകനും സംവിധായകനും നിർമ്മാതാവുമായ മലയാള സിനിമയിലെ കുലപതി
നടൻ മധുവിന് സമ്മാനിച്ചു.


കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വച്ച് മണ്ണാറശാല അമ്മ ദിവ്യശ്രീ. സാവിത്രി അന്തർ ജനത്തിന്റെ മരുമകനും ഭരണ സമിതി അംഗവുമായ പിരപ്പൻ കോട് രമേഷ്
നാഗധ്വനി പുരസ്കാരം നടൻ മധുവിനു സമർപ്പിച്ചു.
പ്രശസ്തി പത്രം സംഗീത സംവിധായകനും ഗായകനുമായ മണക്കാട് ഗോപൻ സമർപ്പിച്ചു.
സിനിമാ നിർമ്മാതാവ് കിരീടം ഉണ്ണി പൊന്നാട അണിയിച്ചു. മുൻ ഡി ജി പി
സന്ധ്യ
ഐ പി എസിന് കലാനിധിയുടെ കർമ്മ ശ്രേഷ്ഠ പുരസ്കാരം
നടൻ മധു സമ്മാനിച്ചു.
Dr. ഉദയകല പൊന്നാട അണിയിച്ചു.
കലാനിധി ട്രസ്റ്റ് ചെയർ പേഴ്സൺ ഗീതാ രാജേന്ദ്രൻ അധ്യക്ഷതവഹിച്ച ചടങ്ങിന് മാധ്യമ പ്രവർത്തകൻ സന്തോഷ് രാജശേഖരൻ സ്വാഗതം പറഞ്ഞു. പിന്നണി ഗായകൻ മണക്കാട് ഗോപൻ,ഗായിക കുമാരി ഗൗരി,
Dr. ജയകുമാരി കുഞ്ഞമ്മ, വിജയലക്ഷ്മി കുഞ്ഞമ്മ,
കവി പ്രദീപ് തൃപ്പരപ്പ്, ബാഹുലേയൻ നായർ, മഹേഷ് ശിവാനന്ദൻ, എന്നിവർ പങ്കെടുത്തു. കലാനിധി പ്രതിഭകളും, മെമ്പേഴ്സും നടൻ മധു വിനു ഗുരുപൂജ നൽകി.കലാനിധി ഫുഡ് പ്രോഡക്ട്സ് ‘നിവേദ്യം’ നടൻ മധു സന്ധ്യ ഐ പി എസിന് നൽകി പുറത്തിറക്കി.മധു
മണ്ണാറശാല അമ്മയ്ക്കുള്ള ഉപഹാരം രമേശ് പിരപ്പൻ കോടി നു നൽകി.
പിന്നണി ഗായകരും കലാനിധി പ്രതിഭകളും ചേർന്ന് മധു അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചു.

You might also like

Leave A Reply

Your email address will not be published.