മുഖ്യമന്ത്രിയുടെ നിർദ്ദേശം നടപ്പാക്കാത്തത് തെരുവുനായ ശല്യം രൂക്ഷമാക്കി. സി. ആർ. യു. എ. റെയിൽവേ സ്റ്റേഷനുകളിൽ തെരുവ് നായ്ക്കൾ കടക്കാത്ത ക്രമീകരണം ചെയ്യണം
കോഴിക്കോട്: സംസ്ഥാനത്ത് പൊതുവേയും പ്രത്യേകിച്ച് റെയിൽവേ സ്റ്റേഷനുകളിലും തെരുനായ ശല്യം രൂക്ഷമായ സാഹചര്യ ത്തിലാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റയിൽ യൂസേഴ്ർസ് അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി സെപ്റ്റംബർ 6, 2022ൽ റെയിൽവേ സ്റ്റേഷനുകളിലെ തെരുനായ ശല്യ ചിത്രങ്ങൾ സഹിതം ബഹു. കേരള മുഖ്യമന്ത്രി, മന്ത്രിസഭ അംഗങ്ങൾ, ഡിജിപി, പാലക്കാട് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ മാനേജർമാർ, മറ്റു ബന്ധപ്പെട്ടവർക്കും നിവേദനം സമർപ്പിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി മാർക്കും, ഡി. ജി. പി.ക്കും തുടർനടപടികൾക്കായി നിർദ്ദേശം നൽകി. തുടർന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും, മൃഗാശുപത്രികൾക്കും, മറ്റു ബന്ധപ്പെട്ടവർക്കും എബിസി വന്ധീകരിണം ഉൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമാക്കണമെന്നും കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും ഡി ജി പിയും അസോസിയേഷന്റെ നിവേദന പകർപ്പ് സഹിതം നിർദ്ദേശം നൽകി. അത് സമയബന്ധിതമായി പ്രാവർത്തികമാക്കാതിരുന്നതാണ് കോഴിക്കോട് വെച്ച് വിദേശ വനിതയെയും, ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഈയിടെ ഒരു യുവ ഡോക്ടറെയും തെരുവുനായ കടിച്ച സംഭവത്തിന് നിദാനം.
ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങളിൽ യുക്തമായ നടപടിയുടെ ആവശ്യകത റെയിൽവേ കൺസൾട്ടിയേറ്റീവ് കമ്മിറ്റി, ജനമൈത്രി പോലീസ് എന്നീ യോഗങ്ങളിലും അസോസിയേഷൻ എന്നിവയിൽ പലതവണ അസോസിയേഷൻ ഉന്നയിച്ചതാണ്. ഇതിനടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന ക്രിസ്തുമസ്, നവൽസര, ശബരിമല സീസണിലെ യാത്രക്കാരെയും, ടൂറിസ്റ്റുകളെയും ദുരിതത്തിൽ ആക്കും. ഭക്ഷണ അവശിഷ്ടങ്ങൾ പ്ലാറ്റ്ഫോമുകളിലും റെയിൽ പാളങ്ങളിലും അലക്ഷ്യമായി ഇടാതിരിക്കാൻ യാത്രക്കാരും ശ്രദ്ധിക്കേണ്ടതാണ് .ഇതു സംബന്ധിച്ച ബോധവൽക്കരണം റെയിൽവേ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അസോസിയേഷൻ വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി ഇ ചാക്കുണ്ണിയും, കേരള റീജിയൻ കൺവീനർ ശിവശങ്കരനും അഭ്യർത്ഥിച്ചു.
ഷെവ. സി. ഇ. ചാക്കുണ്ണി. 9847412000.
എ. ശിവശങ്കരൻ
കോഴിക്കോട്
11.11. 2024