ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍ ഡബ്ല്യുടിഎമ്മിലെ പങ്കാളിത്തം വിദേശസഞ്ചാരികളുടെ വരവിന് ആക്കം കൂട്ടും: മന്ത്രി റിയാസ്
തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ ട്രാവല്‍-ടൂറിസം വ്യാപാര മേളയായ ലണ്ടന്‍ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) ശ്രദ്ധേയമായി കേരള ടൂറിസം പവലിയന്‍. നവംബര്‍ 5 ന് ആരംഭിച്ച ഡബ്ല്യുടിഎം-2024 ല്‍ ടൂറിസം മേഖലയിലെ വ്യാപാര പങ്കാളികളുമായാണ് കേരളം പങ്കെടുക്കുന്നത്.ലോകമെമ്പാടുമുള്ള മികച്ച ഡെസ്റ്റിനേഷനുകളെയും ടൂറിസം ബയേഴ്സിനെയും സെല്ലേഴ്സിനെയും ആകര്‍ഷിക്കുന്ന വ്യാപാര മേളയാണ് ഡബ്ല്യുടിഎം. കേരള ടൂറിസത്തിന്‍റെ പ്രധാന വിപണികളിലൊന്നാണ് ലണ്ടന്‍.
Related Posts
കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യവും കലാരൂപങ്ങളും പ്രകടമാക്കുന്ന പവലിയന്‍ 110 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിട്ടുള്ളത്. ‘എ വണ്ടര്‍ഫുള്‍ വേള്‍ഡ്’ എന്ന പ്രമേയത്തിലാണ് പവലിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. തത്സമയ കഥകളി, മോഹിനിയാട്ടം പ്രകടനങ്ങള്‍ പവലിയനിലെ പ്രധാന ആകര്‍ഷണമാണ്. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ ആണ് മേളയില്‍ കേരള പ്രതിനിധി സംഘത്തെ നയിക്കുന്നത്.ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രംകെ. ദൊരൈസ്വാമി പവലിയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ സംബന്ധിച്ചു.ഒഡീഷ ഉപ മുഖ്യമന്ത്രി പാര്‍വതി പരിദാ, ഗോവ ടൂറിസം മന്ത്രി രോഹന്‍ ക്വാന്‍ഡേ, കേന്ദ്ര ടൂറിസം ഡയറക്ടര്‍ ജനറല്‍ മുഗ്ധ സിന്‍ഹ എന്നിവര്‍ കേരള പവലിയന്‍ സന്ദര്‍ശിച്ചു.
