ശ്രീലേഖയ്ക്കും എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യസമിതി പ്രഥമ സാംസ്കാരിക പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

0

തിരു : പ്രഥമ നോവലിലൂടെ തന്നെ എഴുത്തിന്‍റെ വഴി ശ്രദ്ധേയമാക്കിയ മുന്‍ ഡിജിപി ശ്രീലേഖയ്ക്കും അഭിനയത്തിന്‍റെ രസതന്ത്രത്തിന് എം.ആര്‍. ഗോപകുമാറിനും മലയാള സാഹിത്യ സമിതി ആദ്യമായി ഏര്‍പ്പെടുത്തിയ സാഹിത്യശ്രേഷ്ഠ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചു.
ശ്രവ്യ – മാധ്യമ സൃഷ്ടിയ്ക്കുള്ള പുരസ്കാരം ആകാശവാണി തിരുവനന്തപുരം സ്റ്റേഷന്‍ അസിസ്റ്റന്‍റ് ഡയറക്ടറും ഭാഷാ വിദഗ്ധനുമായ ശ്രീകുമാര്‍ മുഖത്തലയ്ക്ക് സമ്മാനിച്ചു. ബലിപഥം എന്ന നോവലാണ് ശ്രീലേഖാ ഐ.പി.എസിനെ അവാര്‍ഡിനര്‍ഹയാക്കിയത്.
കാല്‍നൂറ്റാണ്ടിലേറെ കലാ-സാംസ്കാരിക – ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിറ സാന്നിദ്ധ്യമായ കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് &കൾ ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയര്‍പേഴ്സണ്‍ ശ്രീമതി ഗീതാരാജേന്ദ്രൻ, കലാനിധി പുരസ്കാരം ഏറ്റുവാങ്ങി. കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, എസിവി ബ്യൂറോ ചീഫ് ശ്രീമതി. ഹണി, സാമൂഹിക പ്രതിബന്ധതയുള്ള റിപ്പോര്‍ട്ടിംഗ് ശ്രീ. സുജിലാല്‍ (കേരളകൗമുദി), പത്രപ്രവര്‍ത്തകരായ മഞ്ജുളാദേവി (ദീപിക), ജയലക്ഷ്മി (മാതൃഭൂമി), ഡോക്ടര്‍ ശ്രദ്ധാപാര്‍വ്വതി,(സംഗീത സംവിധായിക, ഗായിക, കലാനിധി പ്രതിഭ) ക്യാമറാമാന്‍ ശ്രീ. പ്രവീണ്‍ ഏണിക്കര എന്നിവര്‍ക്കും സാഹിത്യസമിതി പ്രഥമ പുരസ്കാരങ്ങള്‍ നല്‍കി.


മലയാള സാഹിത്യസമിതി സംസ്ഥാന പ്രസിഡന്‍റ് ശ്രീ. മൈലച്ചല്‍ വിജയന്‍, സെക്രട്ടറി ശ്രീ. പ്രദീപ് തൃപ്പരപ്പ്, വി. ജെ. വൈശാഖ് എന്നിവര്‍ ഉള്‍പ്പെടെ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്ത സമ്മേളനം തിരുവനന്തപുരം ചിത്തരഞ്ജന്‍ ആഡിറ്റോറിയത്തില്‍ നടന്നു.
വിനയപൂര്‍വ്വം,
ശ്രീ. മൈലച്ചല്‍ വിജയന്‍
മലയാള സാഹിത്യ സമിതി സംസ്ഥാന പ്രസിഡന്‍റ്

You might also like

Leave A Reply

Your email address will not be published.