തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥയിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ബിസിനസ് സഹകരണവും ലക്ഷ്യമിട്ട് കൊച്ചിയില്‍ നടക്കുന്ന ഗാര്‍ട്ട്നര്‍ ഐടി സിമ്പോസിയം/എക്സ്പോ-2024 ല്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) പങ്കെടുക്കും. നവംബര്‍ 11 മുതല്‍ 13 വരെയാണ് സമ്മേളനം.പരിപാടിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണം അറിയിച്ച് വ്യവസായ, കയര്‍, നിയമ മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യത്തില്‍ കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ ഗാര്‍ട്ട്നര്‍ പ്രതിനിധികളുമായി ധാരണാപത്രം ഒപ്പുവച്ചു.കേരളത്തിലെ നിക്ഷേപ സാധ്യതയും വ്യവസായ സൗഹൃദ അന്തരീക്ഷവും പ്രദര്‍ശിപ്പിക്കാനാണ് കെഎസ്ഐഡിസി ലക്ഷ്യമിടുന്നത്. ഭാവി ലക്ഷ്യമിട്ട് ഉത്തരവാദിത്തമുള്ള നിക്ഷേപത്തിനായി ഉയര്‍ന്നുവരുന്ന ലക്ഷ്യസ്ഥാനമായും സംസ്ഥാനത്തെ അതരിപ്പിക്കും.സംസ്ഥാനത്തേക്ക് നിക്ഷേപങ്ങള്‍ എത്തിക്കുന്നതിനായി വിവിധ മേഖലകളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും നയകര്‍ത്താക്കളും വിദഗ്ധരുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും ലക്ഷ്യമിടുന്നു. സുസ്ഥിരമായ വളര്‍ച്ചയ്ക്കും നൂതനത്വത്തിനും അനുസൃതമായി നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുള്ള സംസ്ഥാനത്തിന്‍റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്.വ്യവസായ മേഖലയില്‍ സാങ്കേതികവിദ്യയുടെയും സുസ്ഥിരതയുടെയും നവീകരണത്തിന്‍റെയും വളര്‍ച്ചയെ വ്യവസായ വകുപ്പിന്‍റെ നേതൃത്വത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് കെഎസ്ഐഡിസി ചെയ്യുന്നത്.വ്യവസായ സ്ഥാപനങ്ങളെയും സംരംഭങ്ങളെയും അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ കാഴ്ചപ്പാടുകള്‍ സിഐഒകളും ഐടി എക്സിക്യൂട്ടീവുകളും ഗാര്‍ട്ട്നര്‍ ഐടി സിമ്പോസിയം/എക്സ്പോ 2024-ല്‍ പങ്കുവയ്ക്കും. സമ്മേളനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപ്ഡേറ്റുകള്‍ക്കും #GartnerSYM എന്നതില്‍ ട്വിറ്ററില്‍ പിന്തുടരാംഗാര്‍ട്ട്നര്‍ എന്നത് അംഗീകൃത ട്രേഡ് മാര്‍ക്കും സേവന ചിഹ്നവുമാണ്. സപ്ലൈ ചെയിന്‍ സിമ്പോസിയം/എക്സ്പോ എന്നത് ഗാര്‍ട്ട്നറിന്‍റെ ട്രേഡ് മാര്‍ക്കാണ്. യു.എസിലും അന്തര്‍ദേശീയമായും അനുമതിയോടെ ഇവിടെയും ഇത് ഉപയോഗിക്കുന്നു.
You might also like