ബ്രിക് -ആര്‍ജിസിബിയിലെ വിജിലന്‍സ് ബോധവത്ക്കരണ വാരത്തിലെ സമാപന സമ്മേളനത്തിന്‍റെ ഭാഗമായി ‘സൈബര്‍ സെക്യൂരിറ്റി വിജിലന്‍സ് ഇന്‍ ബയോടെക്നോളജി റിസര്‍ച്ച്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സൈബര്‍ സുരക്ഷ ഐടി വകുപ്പിന്‍റെ മാത്രം ഉത്തരവാദിത്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.
ഗവേഷണത്തിനായി ശേഖരിക്കുന്ന വിവരങ്ങള്‍ വളരെ വിലപ്പെട്ടതാണ്. വിവരങ്ങള്‍ ശേഖരിക്കുന്ന ഗവേഷകരുടെ സ്വകാര്യതയ്ക്കൊപ്പം ഇവ ലഭ്യമാക്കുന്ന വ്യക്തികളുടേയും സംഘങ്ങളുടേയും സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവേഷണ വിവരങ്ങള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്ത് മരുന്ന് നിര്‍മ്മാണ- ബയോടെക്നോളജി കമ്പനികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ ഇതിന് ഉദാഹരണമാണ്. ആര്‍ജിസിബി രാജ്യത്തെ ഏറ്റവും മികച്ച ബയോടെക് ഗവേഷണ സ്ഥാപനമായതിനാല്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത ഏറെയാണ്. വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഇത്തരം സുരക്ഷാ ഭീഷണികളെക്കുറിച്ച് ഗവേഷകര്‍ ബോധവാന്‍മാരായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗവേഷണത്തിന്‍റെ ഭാഗമായി ശേഖരിച്ച വിവരങ്ങള്‍ നഷ്ടപ്പെടുന്നതിനൊപ്പം ഗവേഷണം വൈകാനും സൈബര്‍ സുരക്ഷയില്ലായ്മ കാരണമാകും. നിര്‍ണായക പേറ്റന്‍റുകളോ കണ്ടെത്തലുകളോ നഷ്ടമാകുക, സാമ്പത്തിക നഷ്ടം, ഗവേഷകരുടെ അവസരനഷ്ടം തുടങ്ങിയവയും ഇതിന്‍റെ പ്രത്യഘ്യാതങ്ങളാണ്.
ഡിജിറ്റല്‍ ശുചിത്വം പാലിക്കുന്നതിനൊപ്പം പാസ് വേഡ് മാനേജ്മെന്‍റ്, സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍, സുരക്ഷിത ഡാറ്റ ബാക്ക്-അപ്പ് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍, ജിഡിപിആര്‍ (ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍) പാലിക്കല്‍, സൈബര്‍ സുരക്ഷാ വിദഗ്ധരുമായുള്ള സഹകരണം, സുരക്ഷിതമല്ലാത്ത പ്ലാറ്റ് ഫോമുകളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും പ്രധാന വിവരങ്ങള്‍ കൈമാറുന്നത് ഒഴിവാക്കല്‍, ഗവേഷണ സ്ഥാപനങ്ങള്‍ക്കുള്ളിലെ ആശയവിനിമയത്തിനുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കല്‍ തുടങ്ങിയവ സൈബര്‍ ഭീഷണികളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സൈബര്‍ സുരക്ഷാ മേഖലയിലെ പുരോഗതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സൈബര്‍ സുരക്ഷ, ജീനോമിക് വിശകലനം, രോഗങ്ങളുടെ പ്രവചനം എന്നിവയില്‍ നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ് എന്നിവയ്ക്ക് പ്രധാന പങ്ക് വഹിക്കാനാകും. സങ്കീര്‍ണ്ണമായ ജീനോമിക് വിവരങ്ങളെ മെച്ചപ്പെട്ട രീതിയില്‍ വിശകലനം ചെയ്യാനും സൈബര്‍ ഭീഷണി കണ്ടെത്തുന്നതിനൊപ്പം പ്രവചിക്കാനും അതിനുള്ള പരിഹാരം കാണുന്നതിനും നിര്‍മ്മിതബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ബോധവത്ക്കരണ വാരാഘോഷത്തോടനുബന്ധിച്ച് ആര്‍ജിസിബിയിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിജയരാഘവന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആര്‍ജിസിബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഡോ. എസ്. മഞ്ജുള നന്ദി പറഞ്ഞു.
തിരുവനന്തപുരം: സൈബര്‍ സുരക്ഷാ രീതികള്‍ ഫലപ്രദമായി നടപ്പാക്കുന്നതില്‍ ഗവേഷകരും ഗവേഷണ സ്ഥാപനങ്ങളും ബോധവാന്‍മാരാകണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒയും സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവുമായ ജി. വിജയരാഘവന്‍ പറഞ്ഞു.