ദിനാ തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് പ്രവാസി ഭാരതീയ ഘോഷം 2025 ജനുവരി 9,10,11 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടത്താൻ സംഘാടക സമിതി തീരുമാനിച്ചു.മൂന്നു ദിവസങ്ങളിലായി നടത്തുന്ന ആഘോഷ പരിപാടികളുടെ പ്രവർത്തനങ്ങൾക്കായി എൻ.ആർ.ഐ കൗൺസിൽ സീനിയർ വൈസ് ചെയർമാൻ ശശി ആർ.നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംഘാടക സമിതിയെ തിരഞ്ഞെടുത്തു. എൻ.കെ.പ്രേമചന്ദ്രൻ എം.പി. മുഖ്യരക്ഷാധികാരി, രാജ്യസഭാ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ.പി. ജെ.കുര്യൻ, കൊല്ലം ടി.കെ.എം. കോളേജ് ട്രസ്റ്റ് ചെയർമാൻ റ്റി.കെ. ഷഹാൽ ഹസൻ മുസ്ലിയാർ, ശശി ആർ നായർ (എൻ.ആർ.ഐ കൗൺസിൽ യു.എ.ഇ ചാപ്റ്റർ ചെയർമാൻ) രക്ഷാധികാരികൾ. ഭാര തീയം ട്രസ്റ്റ് ചെയർമാൻ കരമന ജയൻ ചെയർമാൻ, പ്രവാസിബന്ധു ഡോ.എസ്.അഹമ്മദ് ജനറൽ കൺവീനർ. എം.എം.ഹസൻ (മുൻ പ്രവാസി കാര്യമന്ത്രി) ഉപദേശക സമിതി ചെയർമാൻ. സുഹൈൽ ഷേയ്ഖ് മദാർ ചീഫ് കോ-ഓർഡിനേറ്റർ, രഞ്ചിത്ത് മുല്ലമഠം ചെന്നെ, അബ്ദുൽ ലത്തീഫ് ആലുവ വൈസ് ചെയർമാൻമാർ, ഡോ.അമാനുള്ള വടക്കാങ്ങര ഖത്തർ മീഡിൽ ഈസ്റ്റ് കോ-ഓർഡിനേറ്റർ, രാജനിസ് മല പ്പുറം കൺവീനർ, സുലൈമാൻ ഖനി വിഴിഞ്ഞം സെക്രട്ടറി എന്നിവർഉൾപ്പെടെ 101 പേരടങ്ങിയ സ്വാഗത സംഘത്തെ തിരഞ്ഞെടുക്കപ്പെട്ടു.
2003 മുതൽ തുടർച്ചയായി കേരളത്തിൽ നടത്തി വരുന്ന പ്രവാസി ഭാരതീയ ദിനാഘോഷത്തിന് വേൾഡ് റിക്കാർഡും ഐ.എസ്.ഒ അംഗീകാരവും ലഭിച്ചിട്ടുണ്ട്. ജനുവരി 9 ന് ഉത്ഘാടനം, 10 ന് സെമിനാറുകൾ, സാംസ്കാരിക സായാഹ്നം, 11 ന് സമാപന സമ്മേളനം, സദ്ഭാവനഘോഷയാത്ര, പ്രവാസി ഭാരതി കേരള അവാർഡുകളുടെ വിതരണം എന്നിവയാണ് പരിപാടികൾ. ഗവർണ്ണർമാ രായ സി.വി.ആനന്ദബോസ് (പശ്ചിമബംഗാൾ) അഡ്വ.പി.എസ്.ശ്രീധ രൻപിള്ള (ഗോവ) പുതുച്ചേരി ആഭ്യന്തരമന്ത്രി നമശിവായം, കർണ്ണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ തുടങ്ങിയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും വിദേശ രാജ്യങ്ങളിൽ നിന്നും നൂറിൽപരം പ്രവാസി പ്രതിഭകളും പങ്കെടുക്കും.