തിരുവനന്തപുരം : ഡിസം ബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിക്കുമ്പോൾ തിരുവനന്തപുരം പേയാട് സ്വദേശിനി ഷീജ സാന്ദ്ര എന്ന യുവതിയുടെ ജീവിതവും പ്രവർത്തന ങ്ങളും സമൂഹത്തിന് മാതൃകയാകുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിതത്തിന് സാന്ത്വനവും പ്രതീക്ഷയുമായി ഷീജ സാന്ദ്ര സജീവമാണ് . സ്വന്തം മകളുടെ വിഷമകരമായ ജീവിതാവസ്ഥയിലും ഷീജ സാന്ദ്ര ഇന്ന് ഒരുപാട് കുട്ടികൾക്ക് അമ്മയാണ്. ഷീജ സാന്ദ്രയുടെ പതിനാല് വയസ്സുകാരി ഏക മകൾ സാന്ദ്ര ഭിന്നശേഷിയുള്ള കുട്ടിയാണ്.മൈക്രോ സഫാലിയ എന്ന അവസ്ഥയാണ് മകൾക്ക്.എപ്പോഴും കിടപ്പിലായ
സാന്ദ്രയുടെ അവസ്ഥയിൽ മനസ്സ് നീറുമ്പോഴും ഷീജ എന്ന അമ്മ ഇത്തരം കുട്ടികളെക്കുറിച്ചും അവരുടെ അമ്മമാരെക്കുറിച്ചും ഓർത്തു. അങ്ങനെ രൂപം കൊടുത്ത
സ്നേഹ സാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് എന്ന കൂട്ടായ്മ നിരന്തരമുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി.ഭിന്നശേഷിക്കാരുടെ അമ്മമാരുടെ കൂട്ടായ്മയായ ഈ ട്രസ്റ്റ് വളർന്ന് വലുതായി. നാല് വർഷം കഴിഞ്ഞയുള്ളൂവെങ്കിലും അഭിനന്ദനാർഹമായ നിരവധി പ്രവർത്തനങ്ങളാണ് ട്രസ്റ്റ് നടത്തിയിട്ടുള്ളത്. തീരെ കിടപ്പിലായ 200 ഓളം കുട്ടികളെ പല സുഹൃത്തു കളുടെയും സംഘടനകളുടെയും സഹകരണത്തോടെ
സഹായിച്ചുവരുന്നു. ഭിന്നശേഷി കുട്ടികളുടെ അമ്മമാർക്ക്
സ്വയംതൊഴിൽ എന്ന രീതിയിൽ
പലവിധ സംരഭങ്ങളുമായാണ് ട്രസ്റ്റ് മുന്നോട്ടുപോകുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി അവരെയും കൂട്ടി
ഇടയ്ക്ക് യാത്രകൾ, ചെറിയ ചെറിയ ആഘോഷങ്ങൾ എന്നിവ നടത്തിവരുന്നു.
പാലിയേറ്റീവ് പ്രവർത്തനം നടത്തുന്നുണ്ട്. ക്യാൻസർ ബാധിച്ചവർക്കും ഡയാലിസിസ് ചെയ്യുന്നവർക്കും വേണ്ടുന്ന എല്ലാവിധ സഹായങ്ങളും ചെയ്തു വരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമപ്രവർത്തനത്തനങ്ങൾ നടത്തുന്നതിന്റെ അംഗീകാരമായി നിരവധി പുരസ്‌കാരങ്ങളും
ആദരവുകളും ഷീജ സാന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്.