തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഐടി ഡിപ്പാര്‍ട്ട്മെന്റ് ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷനും (ഏഷ്യ) ടെക്നോപാര്‍ക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാവന്‍കൂര്‍ ബിസിനസ് ക്വിസ് ലീഗിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ടെക്നോപാര്‍ക്കിലെ സിഡാക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) സന്നിഹിതനായിരുന്നു.മത്സരത്തില്‍ കേരള സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരായ ശാന്തകുമാര്‍ എസ്, ബിന്ദുരാജ് ഡി. എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. 20000 രൂപയാണ് സമ്മാനത്തുക. കേരള പിഎസ്സിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ശരത് വി.ആര്, വിഷ്ണു വി. മോഹനന് ടീം രണ്ടാം സ്ഥാനം (10000 രൂപ) നേടി. കാനറാ ബാങ്കിന്റെ റിയാസ് റഹ്മാന്, മഹേഷ് എം.ജി, കേരള സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരായ അതുല്‍ അജയ്, അര്ജുന് എം എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി.ക്യൂ ഫാക്ടറിയുടെ നേതൃത്വത്തില്‍ നടന്ന മത്സരം സ്നേഹജ് ശ്രീനിവാസ് നയിച്ചു. എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ (ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്സ്), അരുണ്‍ കൃഷ്ണ, പ്രവീണ്‍ മാനുവല്‍ (കാത്തലിക് സിറിയന്‍ ബാങ്ക്), ജിജികുമാര്‍ (ശീ ഗോകുലം ഗ്രൂപ്പ്) എന്നിവര്‍ സമ്മാനവിതരണം നിര്‍വഹിച്ചു.