നികുതി വർധിപ്പിക്കാതെ വരുമാനം വർദ്ധിപ്പിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിച്ചു

0

കേരള ധനകാര്യവകുപ്പ് (ബി ഡി & ജി ബി) തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വ്യാപാരി – വ്യവസായികളുമായുള്ള പ്രീ – ബഡ്ജറ്റ് ചർച്ച മാറ്റിവെച്ചതറിയാതെ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ വിവിധ സംഘടന പ്രതിനിധികൾ സംയുക്തമായി നികുതികൾ വർദ്ധിപ്പിക്കാതെ വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രായോഗിക നിർദ്ദേശങ്ങൾ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന് സമർപ്പിച്ചു.
ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ഓൾ കേരള കെമിസ്റ്റ്സ് & ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ, കേരള വ്യാപാര വ്യവസായി ഏകോപന സമിതി (എറണാകുളം), ഓൾ ഇന്ത്യ ഫ്രൂട്ട്സ് മർച്ചന്റ്സ് അസോസിയേഷൻ, കെ.വി.വി. എസ്. തിരുവനന്തപുരം, അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻ ഇന്ത്യ, റബ്ബർ ഡീലേഴ്സ് അസോസിയേഷൻ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് കേരള, ദി ഇന്ത്യൻ റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ എന്നീ സംഘടനകൾ തയ്യാറാക്കി ചർച്ചയിൽ സമർപ്പിക്കാൻ കൊണ്ടുവന്ന നിവേദനങ്ങൾ ആണ് ധനമന്ത്രി, ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ബഡ്ജറ്റ് സമിതിക്കും, സംസ്ഥാന ജി എസ് ടി കമ്മീഷണർക്കും സമർപ്പിച്ചത്.നികുതികൾ വർധിപ്പിക്കാതെ നടപടിക്രമം ലളിതവത്കരിച്ച് കൂടുതൽ നികുതി ദായകരെ രജിസ്ട്രേഷൻ എടുപ്പിക്കുക, നിയമങ്ങൾക്കും ലൈസൻസുകൾക്കും വിധേയമല്ലാത്ത ഓൺലൈൻ വ്യാപാരം, തെരുവ് കച്ചവടം , സീസൺ വ്യാപാരം, എക്സിബിഷൻ വില്പനകൾ എന്നിവയ്ക്ക് നികുതികൾ ചുമത്തുക, കുടിശ്ശികകൾ സമയബന്ധിതമായി പിരിച്ചെടുക്കുക, സർക്കാർ പരിപാടികൾചിലവ് കുറച്ച് ലളിതമായ രീതിയിൽ നടത്തുക, നദികളിലും ഡാമുകളിലും വർഷങ്ങളായി കെട്ടിക്കിടക്കുന്ന മണൽ ലേലം ചെയ്തു വിൽപ്പന നടത്തുക, വിവിധ വകുപ്പുകൾ പിടിച്ചെടുത്ത തുരുമ്പെടുത്തും ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്ന വാഹനങ്ങളും ഉത്പന്നങ്ങളും നിയമങ്ങളിൽ ഭേദഗതി വരുത്തി ലേലം ചെയ്യുക, അനുമതി ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികൾക്കു മാത്രം പണം വിനിയോഗിക്കുക. നികുതിയെ മാത്രം ആശ്രയിക്കാതെ ടൂറിസം കൃഷി ഉൽപാദനം വ്യവസായം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുക, വിവിധ വകുപ്പുകളിൽ അധികമുള്ള ജീവനക്കാരെയും വാഹനങ്ങളെയും ഒഴിവും ആവശ്യവുമുള്ള മറ്റു വകുപ്പുകളിലേക്ക് വിന്യസിപ്പിക്കുക, പൊതുമേഖല സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുക, മലയാളികളായ നിരവധി പ്രമുഖ വ്യവസായികളെ കേരളത്തിൽ വ്യവസായ ശാലകൾ ആരംഭിക്കുവാൻ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നും പിടിച്ചെടുക്കുന്ന സ്വർണ്ണം, നിരോധിത ഉൽപ്പന്നങ്ങൾ മൂല്യവും പിഴയുടെ അർഹമായ വിഹിതം കേന്ദ്രത്തിൽ നിന്നും നേടിയെടുക്കുക, വിഴിഞ്ഞം തുറമുഖ പദ്ധതി വേഗത്തിൽ പൂർത്തീകരിച്ച് വരുമാനം വർദ്ധിപ്പിക്കുക, ചെറിയ തുറമുഖങ്ങൾ വിപുലീകരിച്ച് മംഗലാപുരത്തേക്ക് പോകുന്ന റവന്യൂ കേരളത്തിലേക്ക് ആകർഷിക്കുക, ഇന്ധനത്തിന് അയൽ സംസ്ഥാനങ്ങളുമായി നികുതി ഏകീകരിച്ച് വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ 17 നിർദ്ദേശങ്ങൾ ആണ് കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ നിവേദനത്തിലൂടെ സമർപ്പിച്ചത്. മറ്റു വിവിധ മേഖലകളിലെ സംഘടനകളുടെ നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനങ്ങളും തദവസരത്തിൽ ധനമന്ത്രിക്ക് കൈമാറി.
കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് ഷെവലിയാർ സി ഇ ചാക്കുണ്ണി, ലീഗൽ അഡ്വൈസർ അഡ്വ. എം കെ അയ്യപ്പൻ, ഓൾ കേരള കെമിസ്റ്റ്സ് & ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൽ. ആർ. ജയരാജ്‌, റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ റഹ്മാൻ വി എം എന്നിവരാണ് നിവേദനം ധനമന്ത്രിക്ക് കൈമാറിയത്.
നിവേദനങ്ങൾ പരിശോധിച്ചു പരിഗണിക്കാം എന്ന് നിവേദനം സ്വീകരിച്ചവർ അറിയിച്ചു.

ഷെവ. സി. ഇ. ചാക്കുണ്ണി.
9847412000
അഡ്വ. എം.കെ. അയ്യപ്പൻ.
07.12.2024

You might also like

Leave A Reply

Your email address will not be published.