തിരുവനന്തപുരം : ഇന്ത്യാ ഗവണ്മെന്റ് പ്ലാനിംഗ് കമ്മീഷന്റെ കീഴിലുള്ള നാഷണല്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയുടെ ഭാരത് സേവക് ദേശീയ അവാര്‍ഡ് യാസ്മിന് സുലൈമാന്‍.
സാമൂഹ്യ – വിദ്യാഭ്യാസ – ജീവകാരുണ്യ മേഖലകളിലെ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ദേശീയ പുരസ്കാരം ലഭിച്ചത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ ലാല്‍ നെഹ്രു 1952 -ല്‍ ഇന്ത്യാഗവണ്മെന്റിന്റെ ആസൂത്രണ കമ്മീഷന്റെ കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.
ബി.എസ്.എസ്. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ ചെയര്മാന് ഡോ. ബി.എസ്. ബാലചന്ദ്രന് പുരസ്കാരം സമ്മാനിച്ചു.