മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടൽ സിംഫണി കൺവെൻഷൻ സെന്ററിൽ പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമ ശിവായം ആഘോ ഷം ഉത്ഘാടനം ചെയ്യും
എൻ. കെ. പ്രേമചന്ദ്രൻ എം.പി. അദ്ധ്യക്ഷത വഹിക്കും. ഈ വർഷത്തെ പ്രവാസി ഭാരതീയ കേരള ഇ.കെ.നായനാർ സ്മാരക അവാർഡിന് അർഹരായ പുതുച്ചേരി ആഭ്യന്തര മന്ത്രി എ. നമശിവായം, കേരള മൃഗസംരക്ഷണ – ക്ഷീര വ്യവസായയ മന്ത്രി J. ചിഞ്ചു റാണി, കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായിരുന്ന എൻ. പീതാംബര കുറുപ്പ് എന്നിവർക്ക് കേരള ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ അനിൽ അവാർഡുകൾ വിതരണം ചെയ്യും.
പ്രവാസി ഭാരതി കേരള അവാർഡുകൾ പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി എ. നമശിവായം വിതരണം ചെയ്യും. അവാർഡ് ജേതാക്കൾക്ക് കീർത്തി പത്രം മുൻ കേരള പ്രവാസി ക്ഷേമ മന്ത്രിയും യു.ഡി.എഫ് കൺവീനറായ എം.എം ഹസ്സൻ സമർപ്പിക്കും. രാജ്യസഭാ മുൻ ഉപദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ, മുൻ കേന്ദ്രമന്ത്രി ഒ രാജഗോപാൽ, അഡ്വ: ഐ.ബി.സതീഷ് എം എൽ. എ , ആഘോഷ കമ്മിറ്റി ചെയർമാൻ കരമന ജയൻ , തക്കല നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രോ. ചാൻസിലർ എം.എസ്. ഫൈസൽ ഖാൻ, അമേരിക്കയിലെ ഫൊക്കാന സംഘടനയുടെ പ്രതിനിധികളായ പോൾ കറുകപ്പള്ളി, ഗീതാ ജോർജ് , കൗൺസിലർ ഷാജിത നാസർ, ടി.കെ.എം കോളേജ് ട്രസ്റ്റ് ചെയർമാൻ റ്റി..കെ. ഷഹാൽ ഹസൻ മുസലിയാർ, ഡോ. അമാനുള്ള വടക്കാങ്ങര എന്നിവർ പങ്കെടുക്കും.
എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനുമാണു സംഘാടകർ..
രണ്ടാം ദിനമായ ജനുവരി 10-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക്
സെമിനാർ സ്റ്റാറ്റ്യൂവിലുള്ള പത്മാ കഫേ ഹാൾ (സെക്രട്ടറിയേറ്റിനു എതിർവശം പഴയ ട്രിവാൻഡ്രംഹോട്ടൽ)
സെമിനാർ ആരംഭിക്കും. നോർക്കാ റൂട്ട്സ് വൈസ് ചെയർമാനും മുൻ കേരള നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ ഭന്ദ്രദീപം തെളിയിക്കും. സംസ്ഥാന ലേബർ കമീഷ്ണർ സഫ്ന നാസറുദ്ദീൻ ഐഎഎസ് സെമിനാർ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി ഡെപൂട്ടി മേയർ പി.കെ. രാജു പങ്കെടുക്കും . നോർക്കാ – റൂട്ട്സ് സി.ഇ.ഒ. അജിത് കോളശ്ശേരി മുഖ്യപ്രഭാഷണം നടത്തും.
ഗവ..ഉദ്യോഗസ്ഥർ, ബാങ്ക് പ്രതിനിധികൾ, വിവിധ പ്രവാസി സംഘടന നേതാക്കൾ എന്നിവർ സെമിനാറിനെ അഭിസംബോധന ചെയ്യും.