തിരുവനന്തപുരം : മുഹമ്മദ് റാഫി കൾച്ചറൽ ഹാർമണി സൊസൈറ്റി പ്രശസ്ത ഗായകൻ മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനം തിരുവനന്തപുരം പത്മ കഫെയിൽ പ്രസിഡന്റ് ഷീലാ വിശ്വനാഥിന്റെ അധ്യക്ഷതയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫിയുടെ ഗാനമാലപിക്കുകയും പ്രശസ്ത പിന്നണിഗായകൻ ശ്രീറാമിന് അവാർഡ് നൽകി മന്ത്രി ആദരിച്ചു. മലപ്പുറം എംഎൽഎ പി. ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തുകയും പ്രശസ്തിപത്രം സമർപ്പിക്കുകയും ചെയ്തു. കൗൺസിലർ പാളയം രാജൻ ഡോക്ടർ നിസാമുദ്ദീൻ, അട്ടക്കുളങ്ങര സുലൈമാൻ, പ്രേം നസീർ സുഹൃത്ത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, സുരേഷ് വാസുദേവ്,,ലൈല ദേവി,എം.എച്ച്. സുലൈമാൻ, തോം സൻലോറൻസ്,പൂഴനാട്സുധീർ ,ഡോകൃഷ്ണലത, ഷമീർ തങ്ങൾ, റഹീം പനവൂർ, അബൂബക്കർ, സീനത്ത് പത്തനംതിട്ട , താര നായർ, , ഇലന്തൂർ മഞ്ജു വിനോദ്, റെജീന പെരിന്തൽമണ്ണ,എന്നിവർ പ്രസംഗിച്ചു. പറഞ്ഞു. ആയില്യം വിജയകുമാർ വരച്ച മുഹമ്മദ് റാഫിയുടെ ചിത്രം മന്ത്രി പ്രകാശനം ചെയ്തു. നവവത്സര കലണ്ടർ എംഎൽഎ ഉബൈദുള്ള പ്രകാശനം ചെയ്തു. മുഹമ്മദ് റാഫിയുടെ ഗാനങ്ങൾ പ്രശസ്ത ഗായകർ ആലപിച്ചു.ആറ്റിങ്ങൽസുരേഷ് നന്ദിയും പറഞ്ഞു ദേശീയ ഗാനം