രാജ്യാന്തര ചലച്ചിത്രമേള: ദീപശിഖ പ്രയാണത്തിന് ഐക്യദാർഢ്യം

0

തിരു: ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദീപശിഖ പ്രയാണത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രേംനസീർ സുഹൃത് സമിതി വാഹന പ്രചാരണം സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു.. 12 ന് രാവിലെ 8 ന് സൂര്യയുടെ ഗണേഷം ആഡിറ്റോറിയത്തിനുമുന്നിൽ സൂര്യ കൃഷ്ണമൂർത്തി ഫ്ലാഗ് ഓഫ് ചെയ്യും. ചിറയിൻ കീഴ് പ്രേംനസീർ സ്മാരക നിർമ്മാണം നടക്കുന്ന കലാഗ്രാമത്തിൽ പ്രചാരണം സമാപിക്കും. നെയ്യാറ്റിൻകര ജെ.സി.ഡാനിയേൽ സ്മാരകത്തിൽ നിന്നും തിരിക്കുന്ന ദീപശിഖ ഉച്ചക്ക് 2 മണിക്ക് ചിറയിൻകീഴിൽ വി. ശശി എം.എൽ.എ. ഏറ്റുവാങ്ങും. സത്യൻ, പി.കെ. റോസി. നെയ്യാറ്റിൻകര കോമളം എന്നിവരുടെ സ്മൃതി മണ്ഡപങ്ങളിലും ദീപശിഖ പ്രയാണമുണ്ടായിരിക്കും.

You might also like

Leave A Reply

Your email address will not be published.