വയലാര്‍ കാവ്യശ്രേഷ്ഠ പുരസ്കാരം പ്രഭാവര്‍മ്മയ്ക്കും സംഗീതസപര്യ അവാര്‍ഡ് തങ്കന്‍ തിരുവട്ടാറിനും ദക്ഷിണാമൂര്‍ത്തി പ്രവാസിസംഗീത രത്ന അവാര്‍ഡ് അരുണ്‍ഘോഷ് പള്ളിശ്ശേരി ക്കും ദക്ഷിണാമൂര്‍ത്തി സംഗീതപുരസ്കാരം ഷിനി വലിയവളപ്പിലിനും സമ്മാനിച്ചു

0

തിരു : വയലാര്‍ – ദക്ഷിണാമൂര്‍ത്തി സ്മൃതി കാവ്യശ്രേഷ്ഠ പുരസ്കാരങ്ങള്‍ പ്രഭാവര്‍മ്മയ്ക്കും തങ്കന്‍ തിരുവട്ടാറിനും കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചിത്തരഞ്ജന്‍ ആഡിറ്റോറിയത്തില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ വച്ച് മന്ത്രി. ശ്രീ. ജി. ആര്‍. അനില്‍ സമ്മാനിച്ചു. കലാനിധി ട്രസ്റ്റ് ചെയര്‍പേഴ്സണും മാനേജിംഗ് ട്രസ്റ്റിയുമായ ഗീതാരാജേന്ദ്രന്‍ അധ്യക്ഷയായ ചടങ്ങില്‍ വച്ച് കലാനിധി ദക്ഷിണാമൂര്‍ത്തി സംഗീത ശ്രേഷ്ഠ പുരസ്കാരം ഷിനി വളപ്പിലിനും മന്ത്രി നല്‍കി.

ദക്ഷിണാമൂര്‍ത്തി സ്മൃതി പുരസ്കാരം ഭക്ഷ്യ -സിവില്‍ -സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ഉത്ഘാടനം നിവ്വഹിച്ചു. ഗീതാരാജേന്ദ്രന്‍ കലാനിധി (കലാനിധി ചെയര്‍പേഴ്സണ്‍ & മാനേജിങ് ട്രസ്റ്റി), പ്രൊഫ. ജെ. രമഭായ് (മുന്‍ ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പല്‍, ഗാനരചയിതാവ്), ബാലുകിരിയത്ത് (സിനിമ സംവിധായകന്‍), ബി.സന്ധ്യ ഐപിഎസ് (സാഹിത്യകാരി, മുന്‍ ഡിജിപി), ഡോ.സി. ഉദയകല (എഴുത്തുകാരി, അധ്യാപിക), പ്രൊഫ. പി. ആര്‍. കുമാരകേരളവര്‍മ്മ (മുന്‍ സ്വാതിതിരുനാള്‍ സംഗീത കോളേജ് പ്രിന്‍സിപ്പല്‍), മുക്കം പാലമൂട് രാധാകൃഷ്ണന്‍ (രക്ഷാധികാരി, കലാനിധി), ഷിനി വലിയ വളപ്പില്‍ എന്നിവര്‍ സമീപം

ഘോഷ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജെ. അരുൺ ഘോഷ് പള്ളിശ്ശേരി നിര്‍മ്മാണം നിര്‍വഹിച്ച “തത്വമാം പൊന്‍പടി” എന്ന അയ്യപ്പഭക്തിഗാന വീഡിയോ സിഡി ആല്‍ബം തൈക്കാട് ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസര്‍ മണികണ്ഠന്‍ നായര്‍ക്ക് മന്ത്രി ജി. ആര്‍. അനില്‍ സമര്‍പ്പിച്ചു, രചന. ബ്രിജിലാല്‍ ചവറ, ആലാപനം. പി.ജയചന്ദ്രന്‍ (പിന്നണി ഗായകന്‍). തത്വമാം പൊന്‍പടി എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ നിര്‍മ്മിച്ച് റിലീസ് ചെയ്ത പ്രവാസിയായ ജെ.അരുണ്‍ഘോഷ് പള്ളിശ്ശേരി പ്രവാസി കലാരത്ന പുരസ്കാരം ലഭിച്ചത്. വയലാർ സംഗീത
പുരസ്‌കാരം വിനു ശ്രീലകം ഏറ്റുവാങ്ങി.
(കവി, ഗാനരചയിതാവ്) സംഗീതവുമായി ബന്ധപ്പെട്ട ആലാപനം രചന, വീഡിയോ നിര്‍മ്മാണം, സംഗീത സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ മികവ് പുലര്‍ത്തിയ മുപ്പതോളം പേര്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
മന്ത്രി ജി.ആര്‍. അനിലിനൊപ്പം, മുന്‍ ഡിജിപിയും സാഹിത്യകാരിയുമായി സന്ധ്യാ ഐ.പി.എസ്., സംവിധായകന്‍ ബാലുകിരിയത്ത്, പ്രൊഫ. കുമാരകേരളവര്‍മ്മ, അഡ്വ. (പ്രൊഫ.) രമാഭായി, മാധ്യമപ്രവര്‍ത്തകനായ സന്തോഷ് രാജശേഖരന്‍, കവി പ്രദീപ് തൃപ്പരപ്പ്, മുട്ടറ ബി.എന്‍. രവീന്ദ്രന്‍ (വയലിനിസ്റ്റ്, സംഗീതജ്ഞന്‍) തുടങ്ങിയവര്‍ സംബന്ധിച്ചു. കലാനിധി പ്രതിഭകളും മിനിസ്ക്രീന്‍ താരങ്ങളും അവതരിപ്പിച്ച കലാപരിപാടികളും അവതരിപ്പിച്ചു.
സ്നേഹാദരങ്ങളോടെ,
ഗീതാ രാജേന്ദ്രന്‍ കലാനിധി
ഫോണ്‍ : 7034491493, 9447509149
ചെയര്‍പേഴ്സണ്‍ & മാനേജിംഗ് ട്രസ്റ്റി

You might also like

Leave A Reply

Your email address will not be published.