ഓമനക്കുട്ടിക്ക് പ്രേംനസീർ സുഹൃത് സമിതി ആദരവ് അർപ്പിച്ചു

0

തിരു: പത്മശ്രീ ലഭിച്ച ഡോ: കെ. ഓമനക്കുട്ടിയെ പ്രേംനസീർ സുഹൃത് സമിതി, പ്രേംനസീർ വനിതാ വിംഗ്, പ്രേം സിംഗേർസ് ചേർന്ന് ആദരിച്ചു. പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കവി പ്രഭാവർമ്മ ഉപഹാരവും പണ്ഡിറ്റ് രമേഷ് നാരായണൻ പ്രശസ്തിപത്രവും സമർപ്പിച്ചു. കലാമണ്ഡലം വിമലാ മേനോൻ പൊന്നാട ചാർത്തി.

കലാപ്രേമി ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ: വാഴമുട്ടം ചന്ദ്രബാബു ഗുരുസമർപ്പണ ഗാനാലാപനം നടത്തി. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സബീർ തിരുമല, ഗായികമാരായ ഡോ:അരുന്ധതി, ഡോ: ശ്യാമ , മുൻ ജയിൽ ഡി. ഐ. ജി.എസ്.സന്തോഷ്,തെക്കൻ സ്റ്റാർ ബാദുഷ, റഹിം പനവൂർ, ഗോപൻ ശാസ്തമംഗലം,ഷംസുന്നീ സ , ഡോ: ഗീതാ ഷാനവാസ്, സൈനുൽ ആബ്ദീൻ, ഡോ:ഷാനവാസ്, നാസർ കിഴക്കതിൽ , അജിത്കുമാർ എന്നിവർ സംബന്ധിച്ചു. വിവിധ സംഘടനകൾ ഓമനക്കുട്ടിക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. പ്രേംസിംഗേർസ് ഒരുക്കിയ ഗാനാലാപനവും നടന്നു.

You might also like
Leave A Reply

Your email address will not be published.