കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സില്‍വര്‍ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി സംഗീതാര്‍ച്ചനയും പുരസ്ക്കാര സമര്‍പ്പണവും2025ഫെബ്രുവരി 26ന് വൈകുന്നേ രം നടക്കുന്ന ചടങ്ങിൽ
ഭാവഗായകന്‍ ജയചന്ദ്രന്‍ സ്മൃതി പുരസ്കാരം പ്രൊഫ. എന്‍.ലതികയ്ക്ക് (പിന്നണി ഗായിക, സംഗീത സംവിധായിക)
കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെ സില്‍വര്‍ ജുബിലി ആഘോഷങ്ങളുടെ ഭാഗമായി ചെങ്കല്‍ മഹേശ്വരം ശ്രീ ശിവപാര്‍വ്വതി ക്ഷേത്ര തിരുസന്നിധിയില്‍ നമ്മെ വിട്ടുപിരിഞ്ഞ ഭാവഗായകന്‍ പി.ജയചന്ദ്രന് സ്മരണയര്‍പ്പിച്ചു സംഗീതാര്‍ച്ചനയും പുരസ്ക്കാര സമര്‍പ്പണവും2025ഫെബ്രുവരി 26ന് വൈകുന്നേ രം നടക്കുന്ന ചടങ്ങിൽ . പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ പ്രൊഫ. എന്‍. ലതികക്ക് കലാനിധി സംഗീത ശ്രേഷ്ഠ അവാര്‍ഡ് നല്‍കി ആദരിക്കും.11,111രൂപയും പ്രശസ്തി പത്രവും ഫലകവും മാണ് കലാനിധി സംഗീതശ്രേഷ്ഠ പുരസ്‌കാരഅതിനൊപ്പം നല്‍കുക .
കലാനിധി സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റിന്‍റെയും ഘോഷ് പ്രൊഡക്ഷന്‍സിന്‍റേയും സംയുക്താഭിമുഖ്യത്തില്‍ സിനിമ പിന്നണി ഗായകരും കലാനിധി പ്രതിഭകളും മിനിസ്ക്രീന്‍ താരങ്ങളും ചേര്‍ന്നൊരുക്കുന്ന നൃത്ത സംഗീത ശില്പം വേദിയെ ധന്യമാക്കും. ഘോഷ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശ്രീ. ജെ. അരുണ്‍ ഘോഷ് പള്ളിശ്ശേരി നിര്‍മ്മാണം നിര്‍വഹിച്ച് ഭാവഗായകന്‍ പി. ജയചന്ദ്രന്‍ ആലപിച്ച് കഴിഞ്ഞ മാസം റിലീസായ (കലാനിധി ട്രസ്റ്റ് തൈക്കാട് ശ്രീ ധര്‍മ്മ ശാസ്ത്രക്ഷേത്രത്തിനു 2024 ഡിസംബര്‍ 9 നു ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിനു സമര്‍പ്പിച്ച ) തത്വമാം പൊന്‍പടി എന്ന വീഡിയോ സിഡി ആല്‍ബത്തിന്‍റെ വീഡിയോ പ്രദര്‍ശനവും ദൃശ്യ നൃത്താവിഷ്കാരവും ഉണ്ടായിരിക്കും.
സ്നേഹാദരങ്ങളോടെ,
ശ്രീമതി. ഗീത രാജേന്ദ്രന്‍ കലാനിധി
ഫോണ്‍ : 7034491493