തിരുവനന്തപുരം: ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി കേരളത്തിലെത്തിയ മുഹമ്മദ് അൽ മർസൂഖി കേരള നിയമ സഭാ സ്‌പീക്കറെ സന്ദർശിച്ചു.
പുരാതനമായ ബേപ്പൂർ തുറമുഖത്തിൻ്റെ പൈതൃക സ്‌മരണകളുമായി ദുബായിൽ നിന്നും കേരളത്തിൽ എത്തിയ മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ഇബ്രാഹിം അൽ മർസൂഖി കേരള നിയമ സഭാ സ്‌പീക്കർ എ.എൻ ഷംസീറിനെ സന്ദർശിച്ചു.
കേരളത്തെ കുറിച്ചുള്ള അൽ മർസൂഖി കുടുംബത്തിൻ്റെ പൈതൃക സ്‌മരണകളും വാണിജ്യ ബന്ധവും നിയമ സഭാ സ്‌പീക്കറുമായി പങ്കിട്ടു. കേരളം സ്വന്തം വീടിന് തുല്യമാണെന്നും, കേരളത്തിലെ ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിയ്ക്കുവാൻ കൂടുതൽ അറബ് സുഹൃത്തുക്കളുമായി വീണ്ടും കേരളത്തിലെത്തുമെന്ന് മുഹമ്മദ് അൽ മർസൂഖി പറഞ്ഞു. കേരള നിയമ സഭാ മന്ദിരത്തിലെത്തിയ മുഹമ്മദ് അൽ മർസൂഖിയെ സ്‌പീക്കർ ബൊക്കെ നൽകി സ്വീകരിച്ചു.
വേൾഡ് മലയാളി കൗൺസിൽ അജ്‌മാൻ പ്രൊവിൻസ് പ്രസിഡണ്ടും, അൽ മർസൂഖി ഗ്രൂപ്പ് ബിസിനസ്സ് കൺസൽട്ടൻണ്ടുമായ ഡയസ് ഇടിക്കുള, ജേക്കബ് ജോർജ്, ഉദയകുമാർ, അജീഷ് ബാലദേവൻ, നോഹിൻ സാൽവി, പനച്ചമൂട് ഷാജഹാൻ എന്നിവർ മുഹമ്മദ് അൽ മർസൂഖിയ്‌ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു