കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല സോൺ എ ബാസ്കറ്റ് ബോൾ മത്സരങ്ങൾ പുരുഷ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജ് തിരുവനന്തപുരം വിജയികളായി
കേരള ആരോഗ്യ ശാസ്ത്ര സർവ്വകലാശാല സോൺ എ ബാസ്കറ്റ് ബോൾ മത്സരങ്ങൾ കേരള യൂണിവേഴ്സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. പുരുഷ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജ് തിരുവനന്തപുരം വിജയികളായി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട് രണ്ടാം സ്ഥാനവും ഡോ സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ് മൂന്നാം സ്ഥാനവും നേടി .വനിതാ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജ് തിരുവനന്തപുരം വിജയികളായി.
സർക്കാർ ടി ഡി മെഡിക്കൽ കോളേജ് ആലപ്പുഴ രണ്ടാം സ്ഥാനവും ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വെഞ്ഞാറമൂട് മൂന്നാം സ്ഥാനവും നേടി.ശ്രീ ജോക്ഷ്വ സെബസ്റ്റാനും കുമാരി നികിത ഡേവിസുംമികച്ച താരങ്ങളായി.