തിരുവനന്തപുരം തലസ്ഥാനത്തെ വർണ്ണാഭമാക്കി കൊണ്ടു 63ആമത് സംസ്ഥാന സ്കൂൾ കലോത്സവം പുരോഗമിക്കുകയാണ്. ജനുവരി 4ആം തിയതി തുടങ്ങിയ കലോത്സവം 8ആം തിയതി സമാപിക്കും.കലോത്സവത്തിന്റെ മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയം ആണ് മുഖ്യ ആകർഷണം. കുട്ടികളുടെ കലാപ്രകടനം കൊണ്ടും വിവിധ ജില്ലകളിൽ നിന്ന് എത്തിയ രക്ഷിതാക്കളെ കൊണ്ടും അധ്യാപകരെ കൊണ്ടും മാധ്യമ പ്രവർത്തകരെ കൊണ്ടും മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയം ആഘോഷതിമിർപ്പിലാണ്.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി ആന്റണി രാജു എം എൽ എ, വി ജോയ് എം എൽ എ, കടകംപള്ളി സുരേന്ദ്രൻ എം എൽ എ എന്നിവരും കുട്ടികളുടെ കലാവിരുന്നു ആസ്വദിക്കുവാൻ മുഖ്യ വേദിയായ സെൻട്രൽ സ്റ്റേഡിയത്തു എത്തിയിരുന്നു.