മികച്ച കഴിവുകള്‍ക്കും ഫലങ്ങള്‍ക്കും വേണ്ടി ക്ലൗഡ് കമ്പ്യൂട്ടിംഗിന് എഐ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് സെമിനാര്‍ ചര്‍ച്ചചെയ്യും. ‘ക്ലൗഡ് കമ്പ്യൂട്ടിംഗ് ഇന്‍ ദി ഏജ് ഓഫ് എഐ ആന്‍ഡ് ബിയോണ്ട്’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കും വെഞ്ച്വര്‍ സ്റ്റുഡിയോകള്‍ക്കുമുള്ള ടെക്നോളജി ആര്‍ക്കിടെക്റ്റും ഫ്രാക്ഷണല്‍ സിടിഒയുമായ അന്‍ഷാദ് അമീന്‍സ നേതൃത്വം നല്‍കും.
വികസിച്ചുകൊണ്ടിരിക്കുന്ന എഐ ആവശ്യകതകളെ ക്ലൗഡ് എങ്ങനെ പിന്തുണയ്ക്കും, ക്ലൗഡ് മേഖലയിലെ ഉയര്‍ന്നുവരുന്ന പാറ്റേണുകള്‍, ഭാവിയില്‍ ബിസിനസുകളെ നവീകരിക്കാന്‍ സഹായിക്കുന്ന ഈ സാങ്കേതികവിദ്യകള്‍ തമ്മിലുള്ള യോജിച്ച പ്രവര്‍ത്തനം എന്നിവ സെമിനാറില്‍ ചര്‍ച്ചയാകും.
രജിസ്ട്രേഷനായി, സന്ദര്‍ശിക്കുക: https://makemypass.com/
‘ഡിമിസ്റ്റിഫൈയിംഗ് വിഎല്‍എസ്ഐ: ഇന്ത്യയുടെ ചിപ്പ് ഡിസൈന്‍ അവസരങ്ങള്‍ കണ്ടെത്തുക’ എന്ന ആശയത്തില്‍ സെമി കണ്ടക്ടര്‍ സാങ്കേതികവിദ്യകളെക്കുറിച്ചാണ് നാസ്കോം ഫയ:80യുടെ 122-ാമത് പതിപ്പ് സംഘടിപ്പിച്ചത്.